കറാച്ചി: പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കറാച്ചിയിലെ ഖയാബാന്‍ ഇ ബുഖാരിയിലായിരുന്നു സംഭവം. ബോള്‍ ന്യൂസ് എന്ന വാര്‍ത്താ ചാനലിന്റെ അവതാരകന്‍ മുറീദ് അബ്ബാസ് ആണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. ആതിഫ് സമന്‍ എന്നയാളാണ് മുറീദിനു നേരെ വെടിയുതിര്‍ത്തത്. റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെള്ള കാറില്‍ എത്തിയ അക്രമി മുറീദിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുറീദിന്റെ നെഞ്ചിലും അടിവയറിലും നിരവധി വെടിയുണ്ടകള്‍ തുളച്ചുകയറി. സംഭവസ്ഥലത്തു തന്നെ മുറീദ് മരിച്ചു. മുറീദിന്റെ സുഹൃത്ത് ഖിസാര്‍ ഹയാത്തിനും വെടിയേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖിസാറിനെയും രക്ഷിക്കാനായില്ല. അക്രമിയെ പോലീസ് പിന്നീട് പിടികൂടി. ആതിഫ് സമന്റെ താമസസ്ഥലം റെയ്ഡ് ചെയ്യുന്നതിനിടെ ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ സുരക്ഷാ സേന പിടികൂടി.
Discussion about this post