Thursday, August 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വാവുബലിക്ക് വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

by Punnyabhumi Desk
Jul 17, 2019, 05:54 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. വര്‍ക്കല, ശംഖുമുഖം, തിരുവല്ലം, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങളിലായി ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വിവിധ ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കും. കളക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളില്‍ കുടിവെള്ളം ഉള്‍പ്പടെയുള്ള അവശ്യ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തും.

ബലിതര്‍പ്പണത്തിനായി ഏറ്റവുമധികം പേരെത്തുന്ന വര്‍ക്കലയില്‍ മൂന്നു മെഡിക്കല്‍ സംഘങ്ങളിലായി അഞ്ചു ഡോക്ടര്‍മാരുടെയും മൂന്ന് ആംബുലന്‍സുകളുടെയും സേവനം ലഭ്യമാക്കും. മെഡിക്കല്‍ ടീമിന്റെയും കണ്ട്രോള്‍ റൂമിന്റെയും നമ്പറുകള്‍ വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അപകട മുന്നറിയിപ്പു നല്‍കുന്നതിനും ദിശ മനസിലാക്കുന്നതിനുമായി പ്രത്യേകം ബോര്‍ഡുകള്‍ സ്ഥാപിക്കും. വര്‍ക്കല, ശംഖുമുഖം എന്നിവിടങ്ങളില്‍ 70 ലൈഫ് ഗാര്‍ഡുമാരുടെയും മുങ്ങല്‍ വിദഗ്ധരുടെയും സേവനം ഉറപ്പാക്കാനും ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

പൊലീസ്, ഫയര്‍ഫോഴ്സ്, എന്നിവരുടെ പ്രത്യേക സംഘം വാവുബലി കേന്ദ്രങ്ങളില്‍ കണ്ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. പ്രദേശത്തെ സുരക്ഷാ ചുമതല പൊലീസിനായിരിക്കും. മുടക്കം കൂടാതെ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി സൗകര്യമൊരുക്കും.

ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി കര്‍ക്കിടക വാവുബലി പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷണ വിതരണത്തിനായി നഗരസഭയുമായി സഹകരിച്ച് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. എല്ലാ പ്രദേശങ്ങളിലും ജലലഭ്യത ഉറപ്പാക്കാന്‍ ജല അതോറിറ്റിക്കു നിര്‍ദേശം നല്‍കി. അനധികൃത ഭക്ഷ്യ വിപണനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താത്കാലിക ഭക്ഷ്യ ലൈസന്‍സ് ഏര്‍പ്പെടുത്തും. പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധനയുമുണ്ടാകും.

ഉച്ചഭാഷിണിയുടെ നിയന്ത്രണം മലിനീകരണ നിയന്ത്രണ ബോര്‍ഡിനായിരിക്കും. അവശ്യമെങ്കില്‍ തഹസില്‍ദാര്‍മാര്‍ക്കും പരിശോധന നടത്താം. അരുവിക്കര, തിരുവല്ലം എന്നീ പ്രദേശങ്ങളില്‍ ജലനിരപ്പ് നിയന്ത്രിക്കാനും തിരുവല്ലത്തെ താത്കാലിക പാലത്തിന്റെ സുരക്ഷാ പരിശോധന നടത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies