ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ പേടകമെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ന് 3:12ഓടെയാണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായത്.













