ലാഹോര്‍: കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈ കമ്മീഷണറെ പുറത്താക്കി. കൂടാതെ കാശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകളില്‍ ഉന്നയിക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
നേരത്തെ ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കാനും വ്യാപാരം നിര്‍ത്തിവയ്ക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നു.













