ഹോങ്‌കോങ്: ഹോങ്‌കോങ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും അടച്ചു. ജനാധിപത്യ അനുകൂലികളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാര്‍ വിമാനത്താവളം ഉപരോധിക്കാന്‍ തുടങ്ങിയത്.
160 ലേറെ സര്‍വ്വീസുകളാണ് ഇതുവരെ റദ്ദാക്കിയത്. ഹോങ്‌കോങ്ങിലേക്ക് വരരുതെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.













