ന്യൂഡല്‍ഹി: താര് എക്സ്പ്രസ് ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ റദ്ദാക്കുന്നതായി നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വെയ്സ് അറിയിച്ചു. രാജസ്ഥാനിലെ ജോധ്പൂരില്‍നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്കാണ് താര് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ജോധ്പൂരിലേക്കുള്ള തീവണ്ടി സര്‍വീസ് ഇനി ഉണ്ടാകില്ലെന്ന് പാകിസ്താന് റെയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ഇസ്ലാമാബാദില് പ്രഖ്യാപിച്ചിരുന്നു.
പാകിസ്താനുമായുള്ള നയതന്ത്രബന്ധം മോശമായ സാഹചര്യത്തിലാണ് ഇന്ത്യ താര് എക്സ്പ്രസ് റദ്ദാക്കിയത്. നിലവില്‍ 45 പേര് മാത്രമാണ് പാകിസ്താനിലേക്കുള്ള തീവണ്ടിയില്‍ നിലവില്‍ ടിക്കറ്റ് ബുക്കുചെയ്തിട്ടുള്ളതെന്ന് നോര്‍ത്ത് വെസ്റ്റ് റെയില്‍വെയ്സ് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അഭയ് ശര്‍മ വ്യക്തമാക്കി.
Discussion about this post