പാരീസ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി. വ്യാഴാഴ്ച വൈകിട്ട് പാരീസിലെത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിയുമായി പ്രതിരോധം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യും. പാരീസിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.













