സാന്‍ഫ്രാന്‍സിസ്‌കോ: പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ ചിത്രം സാന്‍ഫ്രാന്‍സികോ ആര്‍ട്ട് ഗാലറിയില്‍ നിന്ന് മോഷണം പോയി. 1965ല്‍ പിക്കാസോ വരച്ച ‘ടിറ്റി ഡെ ഫെമ്മെ എന്ന ചിത്രമാണ് ഗാലറിയില്‍ നിന്ന് മോഷണം പോയത്.
ഉദ്ദേശം മുപ്പതു വയസുള്ള യുവാവിനെ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. യൂണിയന്‍ സ്‌ക്വയറിലെ ഗീരി സ്ട്രീറ്റിലുള്ള വീന്‍സ്റ്റീന്‍ ഗാലറിയിലാണ് ചിത്രം സൂക്ഷിച്ചിരുന്നത്. ഇയാള്‍ ചിത്രം വിറ്റുകളയാനുള്ള സാധ്യതയുള്ളതിനാല്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ചിത്രത്തിന്റെ മതിപ്പ് വില ഏകദേശം ഒരു ലക്ഷം ഡോളറെങ്കിലും വരുമെന്നാണ് കണക്കാക്കുന്നു.
Discussion about this post