ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തി. പൂഞ്ചില മെന്ദര്‍ സെക്ടറിലാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. രാവിലെ 11.30ഓടെയാണ് സംഭവം. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കാശ്മീരില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. വെടിവയ്പിനു പുറമേ ഷെല്ലാക്രമണവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. സൈന്യം ശക്തമായി തിരിച്ചടിച്ചു. സ്ഥലത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്. ഇതിനു മുന്‍പ് പൂഞ്ചില്‍ ചൊവ്വാഴ്ചയും ബുധനാഴ്ച രജൗരി സെക്ടറിലും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരുന്നു. ഇക്കഴിഞ്ഞ 24ന് അതിര്‍ത്തിയില്‍ നടന്ന വെടിവയ്പില്‍ ഒരു സൈനികന് വീരമൃത്യുവരിച്ചിരുന്നു.
Discussion about this post