ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ വായ്പാമേളകള്‍ നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കി. സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായാണ് ഈ നിര്‍ദേശം. വരുന്ന ഉല്‍സവ സീസണുകളില്‍ പരമാവധി വായ്പ ലഭ്യമാക്കണമെന്നാണ് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുള്ളത്.
400 ജില്ലകളില്‍ രണ്ടുഘട്ടമായി വായ്പമേള നടത്തും. ആദ്യഘട്ട മേള 200 ജില്ലകളില്‍ ഈമാസം 24നും 29നും ഇടയിലാകും സംഘടിപ്പിക്കുക. അടുത്തമാസം 10നും 15നും 200 ജില്ലകളില്‍ വായ്പമേള സംഘടിപ്പിക്കും.













