കാംപീന്‍: കോംഗോയില്‍ സ്വര്‍ണ്ണഖനി തകര്‍ന്ന് 22 പേര്‍ മരിച്ചു. കോംഗോയിലെ കാംപീന്‍ നഗരത്തിനടുത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഖനിയാണ് തകര്‍ന്നത്. 14 പേര്‍ സംഭവസ്ഥലത്തും എട്ട് പേര്‍ ആശുപത്രിയില്‍വച്ചുമാണ് മരണമടഞ്ഞത്.
മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഖനിയില്‍ തൊഴിലാളികള്‍ ജോലി ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.













