തിരുവനന്തപുരം: ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലക്ഷദീപത്തോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിളംബരദീപം തെളിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സ്ഥാപിച്ച വിളംബര വിളക്കില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മയാണ് ദീപം തെളിച്ചത്.
വിജയദശമി ദിനത്തില്‍ ശ്രീകോവിലില്‍നിന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ദീപം കിഴക്കേനടയിലെത്തിച്ചത്. 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ അവസാനദിവസമാണ് ലക്ഷദീപം. മുറജപത്തില്‍ വിവിധ ദേശങ്ങളില്‍നിന്നുള്ള വേദപണ്ഡിതര്‍ വേദങ്ങള്‍ പാരായണംചെയ്യും.
Discussion about this post