തിരുവനന്തപുരം: നവരാത്രി ഉത്സവാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ സരസ്വതിദേവിയും കുമാരസ്വാമിയും മുന്നൂറ്റിനങ്കയും പത്മനാഭപുരത്തേക്ക് തിരിച്ചെഴുന്നള്ളത്ത് തുടങ്ങി. രാവിലെ എട്ടരയോടെ സരസ്വതി വിഗ്രഹം പത്മതീര്‍ത്ഥക്കരയില്‍നിന്ന് ആനപ്പുറത്ത് എഴുന്നള്ളിച്ച് കിള്ളിപ്പാലത്തെത്തിയപ്പോള്‍ ആര്യശാലനിന്ന് കുമാരസ്വാമിയും ചെന്തിട്ടനിന്നു മുന്നൂറ്റി നങ്കയും അവിടെ എത്തി. മൂന്നു വിഗ്രഹങ്ങളും അവിടെ സംഗമിച്ചു. തുടര്‍ന്ന് മടക്കയാത്ര ആരംഭിച്ചു.
ഇന്നു വൈകിട്ട് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും നാളെ കുഴിത്തുറ മഹാദേവക്ഷേത്രത്തിലും ഇറക്കി പൂജ നടത്തും. ശനിയാഴ്ച വൈകിട്ടു പത്മനാഭപുരത്തെത്തും. ആറാട്ടിനുശേഷം സരസ്വതി ദേവിയെ തേവാരക്കെട്ടില്‍ പൂജയ്ക്കിരുത്തും. തുടര്‍ന്ന് കുരമാരസ്വാമിയെ വേളമലയിലേക്കും മുന്നൂറ്റിനങ്കയെ ശുചീന്ദ്രത്തേക്കും കൊണ്ടുപോകും.
Discussion about this post