ടോക്കിയോ: ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. കാണാതായ 17 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നൂറ്റമ്പതിധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 31,000 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം മിക്കസ്ഥലങ്ങളിലും റോഡുകള്‍ തകരാറലായത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി ടെലഫോണ്‍ ബന്ധങ്ങള്‍ മിക്കയിടങ്ങളിലും തകരാറിലാണ്. വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മേഖലയില്‍ നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു.
ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷൂവില്‍ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് മണിക്കൂറില്‍ 225 കിലോ മീറ്ററിര്‍ വേഗതയില്‍ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.













