മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചു. യുഎസിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് 311 ഇന്ത്യക്കാരെയാണ് തിരിച്ചയച്ചത്. ബാജ കലിഫോര്‍ണിയ, ചിയാപസ്, മെക്‌സിക്കോ സിറ്റി, വെറാക്രസ്, ഡുറാങോ, തബാസ്‌കോ, ഓക്‌സാക സംസ്ഥാനങ്ങളില്‍നിന്നുള്ളവരെയാണ് തിരിച്ചയച്ചത്.
ബോയിങ് 747 വിമാനത്തില്‍ ടൊലൂക സിറ്റി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍നിന്നാണ് ഇന്ത്യക്കാരെ ന്യൂഡല്‍ഹിയിലേക്കു കയറ്റിവിട്ടത്.













