മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന് പുതിയ മുഖം നല്‍കി ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ഇന്നു ചുമതലയേല്‍ക്കും. ഇന്ത്യന്‍ ക്രിക്കറ്റിനു കരുത്തു പകര്‍ന്ന മുന്‍ ക്യാപ്റ്റന്‍ എന്ന പെരുമയുമായി അധികാരമേല്‍ക്കുന്നതോടെ പ്രതീക്ഷയുടെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ക്രിക്കറ്റ് ഭരണരംഗം ശുദ്ധീകരിക്കുന്നതിനായി സുപ്രീം കോടതി മുന്‍ സിഎജി വിനോദ് റായിയുടെ അധ്യക്ഷതയില്‍ നിയോഗിച്ച മൂന്നംഗ ഭരണസമിതിയുടെ 33 മാസ ഭരണത്തിനു ശേഷമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത്.













