
ലൊസാഞ്ചല്‍സ്: യുഎസ് മുന്‍ പ്രഥമ വനിത ബെറ്റി ബ്ലൂമര്‍ ഫോര്‍ഡ്(93) അന്തരിച്ചു.1974-77 കാലഘട്ടത്തില്‍ യുഎസ് പ്രസിഡന്റായിരുന്ന ജറാള്‍ഡ് ഫോര്‍ഡിന്റെ പത്‌നിയാണ്. വാട്ടര്‍ഗേറ്റ് വിവാദത്തില്‍ പ്രസിഡന്റ് റിച്ചാഡ് നിക്‌സണ്‍ രാജിവച്ച ശേഷമുള്ള വിഷമകരമായ രാഷ്ട്രീയ അവസ്ഥയില്‍ അമേരിക്കയെ നയിച്ച ജറാള്‍ഡ് ഫോര്‍ഡ് 2006ല്‍ അന്തരിച്ചു.
അര്‍ബുദ രോഗത്തെയും അമിത മദ്യപാനാസക്തിയെയും അതിജീവിച്ച് ഫോര്‍ഡ് പ്രസിഡന്‍സിയുടെ കാലത്ത് ഭാര്യ ബെറ്റി ബ്ലൂമര്‍ ഫോര്‍ഡും വര്‍ത്തകളില്‍ നിറഞ്ഞുനിന്നു. മദ്യമയക്കുമരുന്നു വിമുക്തി ചികില്‍സയ്ക്കായി 1982ല്‍ അവര്‍ ബെറ്റി ഫോര്‍ഡ് സെന്റര്‍ സ്ഥാപിച്ചു.
Discussion about this post