ലഹോര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു തീപിടിച്ച് 73 പേര് മരിച്ചു. 40 പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. കറാച്ചിയില്‍ നിന്നു ലഹോറിലേക്കു പോവുകയായിരുന്ന ടെസ്ഗാം എക്സ്പ്രസിലാണ് റഹിം യാര് ഖാന് പട്ടണത്തിനു സമീപം തീപിടുത്തമുണ്ടായത്.
യാത്രക്കാരില്‍ ചിലര്‍ കോച്ചിനുള്ളില്‍ പ്രഭാതഭക്ഷണം തയാറാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്നു കോച്ചുകള്‍ കത്തി നശിച്ചു. ഈ കോച്ചുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം പേരുണ്ടായിരുന്നു.
Discussion about this post