ലണ്ടന്‍: വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അഞ്ചാംതവണയും തള്ളി. തൊടുന്യായങ്ങള്‍ നിരത്തി ശിക്ഷയില്‍ നിന്ന് ആര്‍ക്കും ഒഴിവാകാന്‍ സാധിക്കില്ലെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്ട്രേട്ട് എമ്മ ആര്ബത്നോട്ട് അഭിപ്രായപ്പെട്ടു.
കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും നീരവ് മോദി ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യയിലേക്കു നാടുകടത്താന്‍ ഉത്തരവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നും കോടതി മുറിയില്‍ നീരവ് ഭീഷണി മുഴക്കി.
Discussion about this post