തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക പൈതൃക വാരാഘോഷം ഈ മാസം 15 മുതല്‍ 25 വരെ നടക്കും. വാരാഘോഷത്തിന്റെ ഉദ്ഘാടനം 19ന് രാവിലെ 11ന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, മ്യൂസിയം, മൃഗശാല, പുരാവസ്തു പുരാരേഖ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഇതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സംസ്‌കാരിക ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രബന്ധരചന 20നും ക്വിസ് 21നും ചിത്രരചന 23നും മത്സരം നടക്കും.
കേരളത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ട് നേപ്പിയര്‍ മ്യൂസിയത്തില്‍ കലാവസ്തുക്കളുടെ പ്രദര്‍ശനവും മ്യൂസിയം ബാന്‍ഡ് സ്റ്റാന്‍ഡില്‍ വൈകിട്ട് ആറു മുതല്‍ പൈതൃക ഡോക്യൂമെന്ററി ഫിലിം പ്രദര്‍ശനവും നടക്കും. വിശദവിവരങ്ങള്‍ക്ക്: 9495534375, 9447907335, 9895674774.













