Thursday, August 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല അന്നദാനം വഴിപാട് സമര്‍പ്പണത്തിന് അവസരമൊരുങ്ങുന്നു

by Punnyabhumi Desk
Nov 21, 2019, 04:36 pm IST
in മറ്റുവാര്‍ത്തകള്‍

പമ്പ: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തനും വിശന്നു തിരിച്ചുപോകാതിരിക്കാന്‍ പദ്ധതിയുമായി ദേവസ്വംബോര്‍ഡ്. വിശക്കുന്ന ഏത് ഭക്തനും ഒരു നേരത്തെ ആഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ നടത്തിവരുന്ന അന്നദാനം വഴിപാട് സമര്‍പ്പണമായി മാറ്റാനാണ് തീരുമാനമെന്നു എക്സിക്യൂട്ടീവ് ഓഫീസര്‍ വി. എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. ദിവസം 40000 പേര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്‍കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. ഭാരിച്ച സാമ്പത്തിക ചെലവാണ് ഇതിനു വേണ്ടിവരുന്നത്. ഇത് പരിഹരിക്കാനാണ് ശ്രമം.

ഒരു ദിവസം അന്നദാനത്തിനു മാത്രം ആറുലക്ഷം രൂപ വേണം. ഈ പണം വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമര്‍പ്പണമായി കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തെ ചെലവിലേക്കായി ആറ് ലക്ഷം രൂപ സമര്‍പ്പിക്കുന്ന വ്യക്തിയുടെ പേരിലായിരിക്കും അന്നത്തെ അന്നദാന വഴിപാട്. ഒരു നേരത്തേക്ക് രണ്ടുലക്ഷം രൂപ സമര്‍പ്പിക്കുന്നവരുടെ പേരിലായിരിക്കും ആ നേരത്തെ അന്നദാന വഴിപാട്. അവരവരുടെ കഴിവിന് അനുസരിച്ച് സംഭാവനകള്‍ രണ്ടുലക്ഷം മുതല്‍ ആറുലക്ഷം രൂപ വരെ നല്‍കാവുന്നതാണ്. ഓരോരുത്തരും താല്‍പ്പര്യപ്പെടുന്ന തീയതിയും സമയവും അനുസരിച്ച് അന്നദാന വഴിപാട് നടത്താന്‍ അവസരം നല്‍കും. ഇതുമായി ബന്ധപ്പെട്ട് വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ശബരിമലയില്‍ ഇപ്പോള്‍ നടത്തുന്ന അന്നദാനം ഇന്ത്യയിലെ ഇത്തരത്തിലുള്ള വലിയ സംരംഭങ്ങളില്‍ ഒന്നാണ്. സന്നിധാനത്തെ അന്നദാനശാലയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു നേരം 5000 പേര്‍ക്കു വരെ ഭക്ഷണം നല്‍കാനാകും. ഇപ്പോള്‍ പരമാവധി 2500 പേര്‍ക്കാണ് നല്‍കി വരുന്നത്. വളരെ വൃത്തിയോടെയും ഭംഗിയോടെയുമാണ് ഇത് നിര്‍വഹിച്ചുവരുന്നത്. 24 മണിക്കൂറും ഇവിടെ നിന്ന് ഭക്ഷണം ലഭിക്കും.

 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies