Tuesday, June 30, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല: അണുബാധയൊഴിവാക്കാന്‍ സെന്‍സറിങ് ടാപ്പുകള്‍

by Punnyabhumi Desk
Nov 26, 2019, 04:56 pm IST
in മറ്റുവാര്‍ത്തകള്‍

പമ്പ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളത്തിന് വിപുലമായ സൗകര്യങ്ങളൊരുക്കി കേരളാവാട്ടര്‍ അതോറിറ്റി. അണുബാധയൊഴിവാക്കാന്‍ ഇക്കുറി സെന്‍സറിങ് ടാപ്പുകളാണ് മിക്ക ഡിസ്പെന്‍സറികളിലും ഉപയോഗിച്ചിട്ടുള്ളത്. അണുവിമുക്തവും ശുദ്ധവുമായ കുടിവെള്ളം അയ്യപ്പഭക്തര്‍ക്ക് ലഭ്യമാക്കുകയാണ് കേരളാ വാട്ടര്‍അതോറിറ്റിയുടെ ലക്ഷ്യം. പമ്പാതീര്‍ത്ഥം എന്നപേരിലാണ് ജലവിതരണം.

പമ്പയില്‍ ഒരുദിവസം ഒരുകോടി 30ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റാണ് വാട്ടര്‍ അതോറിറ്റിക്കുള്ളത്. ഇതിനുപുറമേ കെ.എസ്.ആര്‍.ടി.സി, ഹില്‍ടോപ്പ്, ത്രിവേണി, പമ്പാഗണപതി കോവില്‍, നീലിമലബോട്ടം, നീലിമലടോപ്പ്, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം എന്നിവിടങ്ങളില്‍ ആര്‍.ഒ, യു.വി പ്ലാന്റുകളും സ്ഥാപിച്ചു. മണിക്കൂറില്‍ 34000ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണീ പ്ലാന്റുകള്‍. ഇതിനുപുറമേ കെ.എസ്.ആര്‍.ടി.സി. മുതല്‍ പമ്പവരെ കാനനപാതയില്‍ 120 കിയോസ്‌കുകളും സ്ഥാപിച്ചു. കിയോസ്‌കുകള്‍ മണിക്കൂറുകള്‍ ഇടവിട്ട് കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്. ജലവിതരണം കാര്യക്ഷമമാക്കുന്നതിന് അറ്റകുറ്റപണികള്‍ക്കായി വിവിധയിടങ്ങളില്‍ പ്രത്യേക ടീമുകളേയും നിയോഗിച്ചിട്ടുണ്ട്.

ചൂട്, തണുപ്പ്, സാധാരണവെള്ളം കിട്ടുന്നതിനായാണ് നിലയ്ക്കല്‍, പമ്പ, കെ.എസ്.ആര്‍.ടി.സി. എന്നിവിടങ്ങളില്‍ ഡിസ്പെന്‍സറുകള്‍ സ്ഥാപിച്ചത്. മൊത്തം 19 ഡിസ്പെന്‍സറുകളാണ് പുതുതായി സ്ഥാപിച്ചത്. ഇതില്‍ ഏഴെണ്ണത്തിലാണ് പരീക്ഷണടിസ്ഥാനത്തില്‍ സെന്‍സര്‍ ടാപ്പുകള്‍ സ്ഥാപിച്ചത്.

ഇതിനുപുറമേ നിലയ്ക്കലേക്ക് ടാങ്കര്‍ലോറിയില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികളും വാട്ടര്‍അതോറിറ്റി ചെയ്തുവരുന്നു. മണിക്കൂറില്‍ 25000ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന ആര്‍.ഒ, യു.വി പ്ലാന്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. 115 കിയോസ്‌കുകളും നിലയ്ക്കല്‍ മേഖലയില്‍ സ്ഥാപിച്ച് കഴിഞ്ഞു. വാട്ടര്‍ടാങ്കുകളിലെ ജലനിരപ്പ് ദൂരെനിന്ന് പോലും അറിയാന്‍ കഴിയുന്ന സെന്‍സറിങ് സംവിധാനം പരീക്ഷണടിസ്ഥാത്തില്‍ സന്നിധാനത്ത് നടപ്പാക്കി കഴിഞ്ഞു. ട്രയല്‍ടണ്‍ വിജയിച്ചാല്‍ ഇത് എല്ലായിടത്തും നടപ്പിലാകും. നടപ്പന്തല്‍ മുതല്‍ സന്നിധാനംവരെ കുടിവെള്ള വിതരണം ദേവസ്വംബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്. ഇതും കാര്യക്ഷമമായി നടക്കുന്നുണ്ട്.

ചുരുക്കത്തില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ കുടിവെള്ളം മുട്ടാതിരിക്കാനുള്ള ബന്ധശ്രദ്ധയിലാണ് വാട്ടര്‍അതോറിറ്റിയും ദേവസ്വംബോര്‍ഡും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies