ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം ഗഡു വിതരണം ഇന്ന് നടക്കും. കര്‍ണാടകയിലെ തുംഗൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഗഡുവിന്റെ വിതരണം ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രകാരം ആറ് കോടി കര്‍ഷകര്‍ക്കാണ് രണ്ടാം ഗഡു വിതരണം ചെയ്യുന്നത്.
കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം ഗഡു വിതരണം ചെയ്യുന്ന പരിപാടിയില്‍ പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പങ്കെടുക്കും. വിളവെടുപ്പ് ഉത്സവമായ മകര സംക്രാന്തിക്ക് മുന്നോടിയായി രണ്ടാം ഗഡു വിതരണം ചെയ്യുന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. 12,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്.
അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍പ്പു കാരണം പദ്ധതി ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇതോടെ പശ്ചിമ ബംഗാളിലെ 70 ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകും. മമതയുടെ എതിര്‍പ്പു കാരണം കര്‍ഷകര്‍ക്ക് ഡിസംബറില്‍ രണ്ടായിരം രൂപയുടെ ആദ്യ ഗഡുവും ലഭിച്ചിട്ടില്ല.
Discussion about this post