തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരേ കേരളത്തിന് ജയം. 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ പരാജയപ്പെടുത്തിയത്. കേരളത്തിന് ആറ് പോയിന്റ് ലഭിച്ചു.
ജയിക്കാന്‍ 146 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബ് രണ്ടാം ഇന്നിംഗ്‌സില്‍ 124 റണ്‍സിന് ഓള്‍ഔട്ടായി. ജലജ് സക്‌സേന ഏഴ് വിക്കറ്റും സിജോമോന്‍ ജോസഫ് രണ്ടു വിക്കറ്റും വീഴ്ത്തി. സല്‍മാനാണ് മാന്‍ ഓഫ് ദ മാച്ച്.
സ്‌കോര്‍: കേരളം ഒന്നാം ഇന്നിംഗ്‌സ് 227, രണ്ടാം ഇന്നിംഗ്‌സ് 136. പഞ്ചാബ് ഒന്നാം ഇന്നിംഗ്‌സ് 218, രണ്ടാം ഇന്നിംഗ്‌സ് 124.













