Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ലേഖനങ്ങള്‍

ആശയവിനിമയത്തിനു വേണ്ടത് നല്ല ഭാഷ

by Punnyabhumi Desk
Jul 12, 2011, 02:49 pm IST
in ലേഖനങ്ങള്‍

പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള
ആശയവിനിമയത്തിന് ഭാഷയുടെ ലക്ഷ്യം. അത് ശുദ്ധവും സൂക്ഷ്മവും ആയിരിക്കണം ” ഏകഃശബ്ദഃസമ്യഗ്ജ്ഞാതഃ സുഷ്ഠുപ്രയുക്തഃ സ്വര്‍ഗലോകേകാമധുക് ഭവതി (ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്ന പദം സ്വര്‍ഗത്തില്‍ ആശിക്കുന്നതു  തരും) എന്ന പതഞ്ജലി വാക്യം നല്ല ഭാഷയുടെ മഹത്വപ്രകീര്‍ത്തനമാണ്.
അജ്ഞത, അശ്രദ്ധ തുടങ്ങിയ പല കാരണങ്ങളാലും ഭാഷയില്‍ ഉറച്ചുപോയ നിരവധി പദങ്ങളും പ്രയോഗങ്ങളുമുണ്ട്. അവയെ സംരക്ഷിക്കാന്‍
‘പ്രായേണ വൈയാകരണഃ പിശാചഃ
പ്രയോഗ മന്ത്രേണ നിവാരണീയാ
(വ്യാകരണപ്പിശാചിനെ പ്രയോഗമന്ത്രം കൊണ്ടു തടയാം) എന്നൊരു പ്രമാണവും പ്രചാരത്തിലുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ഭാഷയിലേക്കു തള്ളിക്കയറിവരുന്ന അപശബ്ദങ്ങളെയും വികല പ്രയോഗങ്ങളെയും മുഴുവന്‍ പ്രയോഗസാധുത്വത്തിന്റെ ബലത്തില്‍ കുടിയിരുത്തിയാല്‍ നല്ല ഭാഷയ്ക്ക് ഇടമില്ലാതാകും.
ഒരോ പദത്തിന്റെയും അര്‍ഥവും ശരിയായ പ്രയോഗവും പ്രയോക്താവ് അറിഞ്ഞിരിക്കണം. അക്ഷരത്തെറ്റ്, ഉച്ചാരണവൈകല്യം, അര്‍ത്ഥമറിയാതെയുളള പ്രയോഗം, ഉദ്ദിഷ്ടാര്‍ത്ഥത്തിനു വിപരീതമായ വാക്യഘടന തുടങ്ങിയ പല കാരണങ്ങളാലും ഭാഷ ദൂഷിതമാകും. ബോധപൂര്‍വമായ പരിശ്രമം കൊണ്ടേ ഇത്തരം ദൂഷ്യങ്ങള്‍ ഒഴിവാക്കി നല്ല ഭാഷ സംരക്ഷിക്കാനൊക്കൂ.
ഉച്ചാരത്തിലും എഴുത്തിലും വരുത്തുന്ന അശ്രദ്ധയും തെറ്റുകളും ഭാഷയെ ദുഷിപ്പിക്കും. തെറ്റായി ഉച്ചരിക്കുന്നവര്‍ ശരിയായി എഴുതാറുമില്ല എന്ന ചൈനീസ് പഴമൊഴിയില്‍ പതിരില്ല. ഭാര്യ, ഭാഗ്യം, ഭാരതം ഭീമന്‍, ദ്രൗപദി, രാഘവന്‍, വിചാരം എന്നീ പദങ്ങള്‍ ചിലരുടെ നാവില്‍തുമ്പിലൂടെ പുറത്തുവരുന്നത് യഥാക്രമം ബാര്യ, ബാഗ്യം, ബാരതം, ബീമന്‍, ദ്രൗപതി, രാഗവന്‍, വിജാരം എന്നിങ്ങനെയാണ്. വിദ്യാഭ്യാസത്തെ, വിധ്യാഭ്യാസം, വിദ്യഭ്യാസം എന്നിങ്ങനെ ഉച്ചരിക്കുന്നവരുടെ എണ്ണവും കുറവല്ല. പലരുടെയും വാമൊഴിയിലും വരമൊഴിയിലും ഗരുഡന്‍, ഗരുഢനും പീഡനം പീഢനവും, പീഡ പീഢയും, നിബിഡം നിബിഢവും മൂഢന്‍ മൂഡനും, മടയന്‍, മഠയനും, തീക്ഷ്ണം തീഷ്ണവും ആയി മാറാറുണ്ട്.
അതിര്‍ത്തി, എതിര്‍പ്പ് എന്നിവ അതൃത്തിയും എതൃപ്പും ആക്കരുത്. മൂന്നു മൂര്‍ത്തികള്‍ എന്ന അര്‍ത്ഥത്തില്‍ ത്രീമൂര്‍ത്തിയാണ് ശുദ്ധരൂപം, തൃമൂര്‍ത്തിയല്ല. മൂന്നു മുനയുള്ള ശൂലം ത്രിശൂലമാണ് തൃശൂലമല്ല എന്നും ഓര്‍ക്കുക. നിവൃത്തി, ആവൃത്തി, പരിവൃത്തി, പ്രവൃത്തി എന്നിവ നാമങ്ങളും നിവര്‍ത്തിക്കുക, ആവര്‍ത്തിക്കുക, പരിവര്‍ത്തിക്കുക പ്രവര്‍ത്തിക്കുക എന്നിവ ക്രിയകളുമാണ്. ഇതറിയാവുന്ന ആള്‍ ”പല ആവര്‍ത്തി എന്നോ, ഒരു നിവര്‍ത്തിയും” എന്നോ എഴുതുകയോ പറയുകയോ ഇല്ല.
ചാരിത്രത്തെ ചാരിത്ര്യമാക്കുന്നവര്‍ ഭാഷയുടെ ചാരിത്രം നഷ്ടപ്പെടുത്തുന്നവരാണ്. പ്രതിജ്ഞാബദ്ധത്തെ പ്രതിബദ്ധതയാക്കുന്നതും നല്ല ഭാഷയല്ല. അന്തഛിദ്രം അന്തച്ഛിദ്രവും ജീവച്ഛവം ജീവശ്ശവവും, ഐച്ഛികം ഐശ്ചികവും, യാദൃച്ഛികം യാദൃശ്ചികവും, ത്സടിതി ത്സടുതിയും, കാരാഗൃഹം കാരാഗ്രഹവും ശുശ്രുഷ ശിശ്രൂഷയും ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെല്ലുന്നതു ചെലവും വരുന്നതു വരവുമാണെന്നറിയാവുന്നവര്‍ ചെലവിനെ ചിലവാക്കുകയില്ല. കുടിശ്ശിഖയ്ക്ക് ശിഖയില്ല. അതിനാല്‍ കുടുശ്ശിഖയല്ല. കുടിശ്ശികയാണ് ശരി. ജ്യേഷ്ഠനെ ജേഷ്ഠനും, ജ്യോത്സനെ ജോത്സ്യനും, ജ്യോതിയെ ജോതിയും ജ്യോത്സനയെ ജോത്സനയും ആക്കി ഭാഷ ദുഷിപ്പിക്കരുത്. നിഖണ്ടു, നിഘണ്ഡു, നിഖണ്ഡു, എന്നിവ അപശബ്ദങ്ങളാണ്. നിഘണ്ടുവാണ് ശുദ്ധരൂപം. പരദേവതയെ ഭരദേവതയും, ലുബ്ധനെ ലുബ്ദനും ആക്കാതിരിക്കുക.  പതിതന്റെ അവസ്ഥ പാതിത്യമോ പതിതത്വമോ ആണ്. പതിയുടെ ഭാവം പതിത്വവും അറിയാനുള്ള ജിജ്ഞാസ വേണ്ട. ജിജ്ഞാസയുടെ അര്‍ഥം അറിയാനുള്ള ആഗ്രഹം എന്നാണ്. അതിനാല്‍ അറിയാനുള്ള ആഗ്രഹമോ ജിജഞാസയോ ആയാല്‍ നല്ല ഭാഷയായി.
പന്ഥാവിനു വഴിയെന്നര്‍ത്ഥം. അത് സമസ്ത പദത്തില്‍ ‘പഥ’മെന്നു മാറും. ജീവിതം, താരം, ഗഗനം, കാവ്യം, ജനം എന്നിവയോട് പന്ഥാവു ചേരുമ്പോള്‍ ജീവിതപഥം, താരാപഥം, ഗഗനപഥം, കാവ്യപഥം, ജനപഥം എന്നിങ്ങനെ രൂപങ്ങള്‍ കിട്ടും. അതനാല്‍ ജീവിതപന്ഥാവും കാവ്യപന്ഥാവും അപശബ്ദങ്ങളാണ്.
പല വര്‍ണം കലര്‍ന്നതാണ് ശബളം, അതിനാല്‍ വര്‍ണശബളമായ ഘോഷയാത്ര വേണ്ട. ശബളാഭമോ വര്‍ണാഭമോ ആയ ഘോഷയാത്രയാണ് നല്ല ഭാഷ. മഹാനായ വ്യക്തി മഹാവ്യക്തിയാണ്; മഹദ് വ്യക്തിയല്ല; മഹാന്റെ വ്യക്തിയെന്നാണ് മഹദ്‌വ്യക്തിയുടെ അര്‍ഥം. പുനഃപ്രവേശനം പുനത്തില്‍ പ്രവേശിക്കലും പുനഃപ്രവേശം വീണ്ടും പ്രവേശിക്കലുമാണെന്നു മറക്കരുത്. സ്വയം പ്രചരിക്കാന്‍ കഴിയുകയില്ല; വായുവിനു കഴിയും. അതിനാല്‍ ആശയപ്രചാരണവും വായുവിന്റെ പ്രചരണവുമാണ് നല്ല ഭാഷ.
സമ്രാട്ടിനെ സാമ്രാട്ടാക്കരുത്. ദ്രുപദന്റെ മകള്‍ ദ്രൗപദിയാണ് ദ്രൗപതിയല്ല. ലക്ഷവും ഉപലക്ഷവും ചേര്‍ന്നാല്‍ ലക്ഷോപലക്ഷമായി. അതിനെ ലക്ഷോപലക്ഷമാക്കരുത്. മേധാവിയുടെ അര്‍ത്ഥം ബുദ്ധിയുള്ളവനെന്നാണ്. വകുപ്പിന്റെ ചുമതല വഹിക്കുന്ന ആള്‍ വകുപ്പു തലവനോ വകുപ്പധ്യക്ഷനോ ആവാം. വകുപ്പധ്യക്ഷന്‍ മേധാവിയായിരിക്കണമെന്നില്ല. മേധാവികളല്ലാത്ത വകുപ്പധ്യക്ഷന്മാരുമുണ്ടല്ലോ.
ഹ്രസ്വത്തെ ഹൃസ്വവും വിമ്മിട്ടത്തെ വിമ്മിഷ്ടവും ഹാര്‍ദ്ദത്തെ ഹാര്‍ദവവും ഗീതഗോവിന്ദത്തെ ഗീതാഗോവിന്ദവും ആക്കരുത്. സുധീരത്തെ സധീരവും സുസൂക്ഷ്മത്തെ സസൂക്ഷ്മവും ആക്കിയാല്‍ ഭാഷ വികലമാകും.
സൃഷ്ടിക്കുന്നവന്‍ സൃഷ്ടാവല്ല, സ്രഷ്ടാവാണ്. അനുഗ്രഹിക്കപ്പെടുന്നവന്‍ അനുഗൃഹീതനും. അയാളെ അനുഗ്രഹീതനാക്കരുത്. പക്ഷേ, അത്രേ എന്നീ പദങ്ങള്‍ ‘പക്ഷെ’ യും അത്രയുമാക്കിയാണ് പലരും പ്രയോഗിക്കുന്നത്. ഇത് ശരിയല്ല. രക്ഷാകര്‍ത്താവിനെ രക്ഷകര്‍ത്താവും രാമരാജാബഹദൂറിനെ രാമരാജബഹദൂറും ആക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വായ്പനയും, ചുമതലബോധം, കക്കവാരല്‍, ഭൂവുടമസമ്പ്രദായം, വായനശീലം എന്നീ പദങ്ങള്‍, വായപാനയം, ചുമതലാബോധം, ഭൂവുടമാസമ്പ്രദായം, കക്കാവാരല്‍, വായനാശീലം എന്നിങ്ങനെ പ്രയോഗിക്കുന്നത് നല്ല ഭാഷയല്ല. മദ്യം പാനം ചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ മദ്യപനോ, മദ്യപായിയോ ആണ് നല്ല് ഭാഷ. മദ്യപാനിയല്ല.

(തുടരും)

ShareTweetSend

Related News

ലേഖനങ്ങള്‍

കിത്തൂർ റാണി ചെന്നമ്മ: ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ആദ്യകാല ഭരണാധികാരി

ലേഖനങ്ങള്‍

ഭാരതീയ ദര്‍ശനശാസ്ത്രം ലോകക്ഷേമത്തിനു സമര്‍പ്പിച്ച അമൂല്യ വരദാനമാണ് യോഗ

ലേഖനങ്ങള്‍

കോവിഡ്19 കടന്നു പോകുമ്പോൾ

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies