ബെയ്ജിംഗ്: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 5 ന് മുന്‍പ് ചൈനീസ് പാസ്പോര്‍ട്ടുള്ളവര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കി. റെഗുലര്‍, ഇ വിസകള്‍ റദ്ദാക്കിയതായി ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ചൈനയില്‍ ഉള്ളവരോ ജനുവരി 15 ന് ശേഷം ചൈനയില്‍ എത്തിയവരോ ആയ വിദേശികള്‍ വിമാനമാര്‍ഗമോ, ജലമാര്‍ഗമോ, കരമാര്‍ഗമോ ഇന്ത്യയിലേക്ക് കടക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ ഹോങ്കോങ്, മക്കാവൂ, തായ് വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമല്ല.
കൂടാതെ മ്യാന്‍മര്‍, ബംഗ്ലാദേശ്, അതിര്‍ത്തികളില്‍ ഇന്ത്യ സ്‌ക്രീനിംഗും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പരിശോധനയും സ്‌ക്രീനിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.













