ന്യൂഡല്‍ഹി: ഭാരതമാതാവിന്റെ അഭിമാനമായിരുന്ന പ്രിയപുത്രനായിരുന്നു പരമേശ്വര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാതൃകാപരമായ സേവനം അദ്ദേഹം നടത്തിയിരുന്നു. പരമേശ്വന്‍ജിയുടെ ചിന്തകള്‍ സമൃദ്ധവും അദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധേയവുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹവുമായി സംവദിക്കാന്‍ ലഭിച്ച അസുലഭ നിമിഷങ്ങളെ സ്മരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.













