കാന്‍ബറ: ക്വീന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ ചെറിയ പനിയും തൊണ്ടവേദനയുമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് ഇപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും പീറ്റര്‍ ഡെട്ടണിന്റെ ഓഫീസ് അറിയിച്ചു.













