ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ റോഡിയോ പരിപാടിയായ മന്‍കിബാത്ത് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമന്ത്രി പങ്കുവെയ്ക്കുന്നത്. വൈറസ് വ്യാപിക്കുന്നതിനെ കുറിച്ചും, വൈറസ് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും, നിലവിലെ സാഹചര്യത്തെ കുറിച്ചും പ്രധാനമന്ത്രി സംവദിക്കും.
മന്‍കി ബാത്തിന്റെ പുതിയ എപ്പിസോഡ് ഇന്ന് 11 മണിക്ക് സംപ്രേഷണം ചെയ്യുമെന്നും കൊറോണയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെ കുറിച്ചാണ് സംസാരിക്കുകയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. വൈറസ് വ്യാപന സാഹചര്യത്തില്‍ സാമൂഹ്യമാദ്ധ്യമത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ദിവസേന സംവദിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.
നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പാലിക്കണമെന്നും പരിഭ്രാന്തരാവരുതെന്നും പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനങ്ങളോട് കഴിയുന്നത്ര വീട്ടില്‍ തന്നെ തുടരാനും വീട്ടിലിരുന്ന് ജോലികള്‍ പൂര്‍ത്തിയാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.













