ന്യൂഡല്‍ഹി: കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. കൂടാതെ വിവിധ സംസ്ഥാന ഗവര്‍ണര്‍മാരും ശമ്പളത്തുകയില്‍ 30 ശതമാനം കുറയ്ക്കാന്‍ താല്‍പര്യം അറിയിച്ചതായി മന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു.
പാര്‍ലമെന്റംഗങ്ങളുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറയ്ക്കും. ഇതിനായി പ്രത്യേകം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരെല്ലാം 30 ശതമാനം ശമ്പളം കുറയ്ക്കാന്‍ സന്നദ്ധരായെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
എം.പി.മാരുടെ പ്രാദേശിക വികസനഫണ്ട് രണ്ടു വര്‍ഷത്തേക്കു മരവിപ്പിക്കുക വഴി സര്‍ക്കാരിന് 7900 കോടി രൂപ സമാഹരിക്കാന്‍ കഴിയും. നിലവില്‍ ഒരു വര്‍ഷം അഞ്ചുകോടി രൂപയാണ് എം.പി. വികസനഫണ്ട്.













