Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രാമായണത്തിലൂടെ…

by Punnyabhumi Desk
Jul 17, 2011, 04:00 am IST
in സനാതനം

സ്വാമി സത്യാനന്ദ സരസ്വതി

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ

രാമായണം

എന്ന ഇതിഹാസം

അനന്തമഹിമാവാര്‍ന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഉത്തമഗ്രന്ഥമാണ് അധ്യാത്മരാമായണം. വ്യാസമഹാമുനിയുടെ അധ്യാത്മരാമായണം മൂലഗ്രന്ഥത്തെ ആശ്രയിച്ചും അതിശയിച്ചുമുള്ള മയാളതര്‍ജമയാണ് തുഞ്ചത്ത് രാമാനുജന്‍ എതുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. പല ഭാഗങ്ങളിലും എഴുത്തച്ഛന്റെ സര്‍ഗാത്മകപാടവം സ്വതന്ത്രമായി പ്രകാശിച്ചുകാണുന്നു. രാമായണം എന്ന വാക്കിന് വ്യാപകമായ അര്‍ഥമാണുള്ളത്. അയനം എന്ന വാക്കിനു നാനാര്‍ഥങ്ങളുണ്ട്. ”അയഗതൗ” എന്ന പ്രമാണമനുസരിച്ച് ഗതി, സഞ്ചാരം എന്നിങ്ങനെ അയന ശബ്ദത്തിനര്‍ഥം കാണുന്നു. പ്രവേശനദ്വാരം, വ്യാഖ്യാനം, പ്രാപ്യസ്ഥാനം എന്നീപ്രകാരം മറ്റര്‍ഥങ്ങളും രാമായണസങ്കല്പത്തോട് യോജിക്കുന്നവയാണ്. രാമന്‍ എന്ന കേന്ദ്രസങ്കല്പത്തെ ആസ്പദമാക്കി മനുഷ്യജീവിതത്തിന്റെ മാര്‍ഗവും ലക്ഷ്യവും കൂട്ടിയിണക്കുന്ന മഹത്തായ സേവനം രാമായണം കാഴ്ചവയ്ക്കുന്നു. പ്രപഞ്ചഘടനയും വ്യക്തിജീവിതവും തമ്മിലുള്ള അനിഷേധ്യമായ ബന്ധം രാമായണം പ്രഖ്യാപിക്കുന്നു. സാധാരണ ജീവിതം മുതല്‍ സമ്പൂര്‍ണമനുഷ്യത്വം വരെയുള്ള ദര്‍ശനമാണ് രാമായണത്തിനുള്ളത്. അലയുന്ന ജീവിതത്തിന് നിയന്ത്രണവും നിര്‍ദേശവും നല്കി പ്രാപ്യസ്ഥാനം ഇന്നതാണെന്ന് കാട്ടുവാന്‍ രാമായണത്തിന് കഴിഞ്ഞിട്ടുണ്ട്. അശരണര്‍ക്ക് ധര്‍മമാര്‍ഗം ഉപദേശിക്കുവാനും രാമായണം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ജ്ഞാനം, യോഗം, ഭക്തി എന്നീ മാര്‍ഗങ്ങളെ സമജ്ഞസമായി രാമായണത്തില്‍ സമ്മേളിപ്പിച്ചിരിക്കുന്നു. അധ്യാത്മജീവികള്‍ക്ക് രാമന്റെ അയനം പ്രവേശനകവാടവും പ്രാപ്യസ്ഥാനവുമാണ്. രാമായണം അംഗീകരിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ സ്വതന്ത്രവും സമ്പൂര്‍ണവുമാണ്. ഒന്നിന്റെ പ്രാധാന്യം മറ്റൊന്നിനെ നിഷ്പ്രഭമാക്കിയല്ല വളര്‍ത്തിയിട്ടുള്ളത്. വൈവിധ്യങ്ങളെ ഏകീകരിക്കുകന്നതില്‍ രാമായണം മികച്ച സംഭാവന നല്കുന്നു. രാമന്റെ അയനം വേദസമ്മതമാണെങ്കിലും ബോധഹീനര്‍മാര്‍ക്ക് അറിയാംവണ്ണമാണ് അവതരിപ്പിക്കുന്നത്. വേദം, വേദാംഗം, വേദാന്തം തുടങ്ങി വിവിധ തരത്തിലുള്ള ജ്ഞാനശാഖകള്‍ രാമായണമഹാവൃക്ഷത്തിന്റെ താരും തളിരുമാണ്. അധ്യാത്മരാമായണം അധ്യാത്മപ്രദീപകവും അത്യന്തം രഹസ്യവുമാണെന്ന് ഗ്രന്ഥത്തില്‍ത്തന്നെ പ്രസ്താവമുണ്ട്. അനഭിജ്ഞര്‍മാര്‍ക്കും. അശരണര്‍ക്കും രാമായണത്തിലെ ഭക്തിഭാവം സംസാരസാഗരത്തിന് സഹായകമാണ്. നീചനും ധനഹാരിയുമായ കാട്ടാളനെ (രത്‌നാകരനെ) വന്ദ്യനെം ജ്ഞാനിയുമായ മഹാമുനിയാക്കിയത് രാമായണമാണ്. ലോകനിന്ദിതനും, ബ്രഹ്മഹന്താവിനും ധര്‍മമാര്‍ഗം ഉപദേശിക്കുവാന്‍ രാമായണം മഹാമനസ്‌കത കാട്ടുന്നു. സഹായിക്കുവാനും സഹകരിപ്പിക്കുവാനുമുള്ള രാമായണനിര്‍ദേശം ധര്‍മമാര്‍ഗത്തിലേക്കുള്ള ആഹ്വാനമാണ്. നിന്ദ്യനെപ്പോലെ നിരാകരിക്കുവാനല്ല നിഷ്‌കളങ്കസേവനം കൊണ്ട് ഉദ്ധരിക്കുവാനാണ് രാമായണം ഉപദേശിക്കുകന്നത്. ദാനവനെ വാനവനാക്കിയും അശരണനായ മാനവനെ മഹാമനീഷിയാക്കിയും രാമായണം കര്‍ത്തവ്യം നിര്‍വഹിക്കുന്നു. യാതനകളില്‍ ധര്‍ബോധം നഷ്ടപ്പെടുന്ന മനുഷ്യത്വത്തോട് രാമായണസങ്കല്പം പൊരുത്തപ്പെടുന്നില്ല.
നാനാത്വത്തിലധിഷ്ഠിതമായ ഏകത്വമാണ് രാമായണത്തിലെ ദര്‍ശനം. അയോധ്യാരാമനും ആത്മാരാമനും രണ്ടല്ലെന്ന് സിദ്ധാന്തിക്കുന്നതിലൂടെ പ്രകൃതിസ്വരൂപവും ആത്മസ്വരൂപവും ഒന്നാണെന്ന് സമര്‍ഥിക്കുന്നു. ഭക്തനും ഭക്തദാസനും ഒന്നാണെന്നു കാണുവാനുള്ള സമദര്‍ശിത്വം രാമായണത്തിനുണ്ട്. ചണ്ഡാലിക്കും ബ്രാഹ്മണനും ശുദ്രനും മനീഷിക്കും രാമായണം സമഭാവന നല്കുന്നു. അധര്‍മത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഭീരുവിനെ രാമായണം നിരാകരിക്കുന്നു. അജയ്യനായ ധര്‍മസമരസേനാനിയെ അഭിഷിക്തനാക്കുന്നു.
”ഇതിഹ” എന്ന വാക്കിന് പാരമ്പര്യോപദേശമെന്നാണര്‍ഥം. കഥായുക്തമായ ഒരു പൂര്‍വചരിത്രകഥനസ്വഭാവമാണ് ഇതിഹക്കുള്ളത്. പാരമ്പര്യോപദേശക്രമം കൊണ്ട് പ്രസിദ്ധമായ പുരാവര്‍ത്തപരാമര്‍ശം ഇതിഹക്കുള്ള പ്രത്യേകതയാണ്. ചരിത്രപരമായ പാരമ്പര്യവും അധ്യാത്മപശ്ചാത്തലമൊരുക്കുന്ന സ്വഭാവവും കൂടിച്ചേര്‍ന്ന വര്‍ണനാചാതുരി രാമായണമഹാഗ്രന്ഥത്തെ ഒരു ഇതിഹാസമാക്കിത്തീര്‍ത്തു. അധ്യാത്മവും ഭൗതികവുമായ മണ്ഡലങ്ങളെ രാമായണം കൂട്ടിയിണക്കുന്നു.
”ധര്‍മാര്‍ഥ കാമമോക്ഷാണാമുപദേശസമന്വിതം
പൂര്‍വവൃത്തം കഥായുക്തം ഇതിഹാസം പ്രപക്ഷതെ”
ധര്‍മം, അര്‍ഥം, കാമം, മോക്ഷം ഇവ ഉപദേശിക്കുന്ന കഥായുക്തമായ പൂര്‍വചരിത്രമാണ് ഇതിവൃത്തമായി രാമായണത്തില്‍ സ്വീകരിക്കുന്നത്. രാമായണം, മഹാഭാരതം എന്നീ ഉത്തമഗ്രന്ഥങ്ങളെ ഇതിഹാസമെന്ന് പ്രകീര്‍ത്തിക്കാനുള്ള കാരണവും മേല്‍പറഞ്ഞവയാണ്. പുരുഷാര്‍ഥങ്ങള്‍ സാധിക്കുന്നതിന് ഉതകത്തക്കവണ്ണമാണ് രാമായണം രചിക്കപ്പെട്ടിരിക്കുന്നത്. വൈവിധ്യങ്ങളും വൈരുധ്യങ്ങളും മോക്ഷമെന്ന ലക്ഷ്യത്തിന് പ്രയോജനപ്പെടുമാറ് കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ വൈരുധ്യങ്ങളെന്ന് തോന്നുന്ന പലതും ഏകത്വത്തിന് പ്രയോജനപ്പെടുന്ന അവസ്ഥാവിശേഷം രാമായണത്തിനുണ്ട്. അനുഗ്രഹവും നിഗ്രഹവും ധര്‍മത്തിന് പ്രയോജനപ്പെടുന്ന അനുഭവങ്ങളാണ് രാമായണത്തില്‍ നിന്ന് ലഭിക്കുന്നത്. വിരുദ്ധഭാവങ്ങള്‍ വിടവുസൃഷ്ടിക്കാത്ത സമീപനം രാമായണലക്ഷ്യത്തെ സാര്‍ഥകമാക്കുന്നു. പൂര്‍വവൃത്താന്തം കഥനം കേവലം കഥാകഥനമായി ചുരുങ്ങുന്നില്ല. ചരിത്രസ്വഭാവമുള്ള വര്‍ണനകള്‍ പുരുഷാര്‍ഥങ്ങളില്‍ നിന്നകന്ന് വികാരതീവ്രമാകുന്നില്ല. വികാരവും വിവേകവും ധര്‍ത്തിന്റെ മഹത്വം എടുത്തുകാട്ടുന്നു. വിവേചനബുദ്ധിയും വിശകലനസാമര്‍ഥ്യവും മോക്ഷലക്ഷ്യത്തിന് പ്രയോജനപ്പെടുന്ന മാര്‍ഗങ്ങളായിത്തീര്‍ന്നിരിക്കുന്നു. വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹ്യപശ്ചത്താലം സാമ്രാജ്യസംവിധാനം തുടങ്ങി പ്രത്യക്ഷങ്ങളായ പൂര്‍വചരിത്രപരാമര്‍ശം ധര്‍മാര്‍ഥകാമമോക്ഷങ്ങളെ സമര്‍ഥിക്കുകയും സാധിക്കുകയും ചെയ്യുന്നതിന് പ്രയോജനപ്പെടുന്നു. നാനാരീതിയിലുള്ള വ്യക്തിത്വം, കുടുംബത്വം, സാമ്രാജ്യത്വം തുടങ്ങിയ ക്ലിഷ്ടങ്ങളെന്ന് തോന്നു പലതും പുരുഷാര്‍ഥപ്രാപ്തിക്ക് പ്രയോജനപ്പെടുന്നു പശ്ചാത്തലമാക്കുന്നു. ഇതിഹത്തില്‍ നിന്നുത്ഭവിച്ച സംഭവബഹുലമായ ചര്‍ച്ചയാണ് രാമായണത്തിലുടനീളമുണ്ടായത്. നിത്യജീവിതത്തിലെ സാധാരണത്വത്തില്‍ നിന്നകന്നുനില്ക്കുന്ന അനുഭവം തന്‍മൂലമുണ്ടാകുന്നില്ല. അനികരിക്കുവാനും അനുസരിക്കുവാനും പ്രോത്സാഹനം നല്കിക്കൊണ്ടാണ് രാമായണത്തില്‍ ‘ഇതിഹ’ ചര്‍ച്ചചെയ്യപ്പെടുന്നത്. കേവലം ഐതിഹ്യമായി തള്ളിക്കളയുന്നതിന് സാധ്യമല്ലാത്തവണ്ണം രാമായണം നിത്യജീവിതവുമായി ബന്ധപ്പെടുന്നു. ഇതിഹാസഗ്രന്ഥമെന്നുള്ള നിലയില്‍ രാമായണം നിര്‍വഹിക്കുന്ന പങ്ക് പലതാണ്. അധ്യാത്മ പുരോഗതിയാണ് മുഖ്യമായ നേട്ടം. സാമൂഹികനീതിയെ ചര്‍ച്ചചെയ്തും വിലയിരുത്തിയുമാണ് ഇക്കാര്യം സാധിച്ചിരിക്കുന്നത്. വ്യക്തിജീവിതത്തെ ആധര്‍ശസമ്പൂര്‍ണമാക്കിക്കൊണ്ടാണ് സാമൂഹികസ്ഥിതി ചര്‍ച്ചചെയ്യുന്നത്. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം ലക്ഷ്യപ്രാപ്തിക്കുതകത്തക്കവണ്ണം സമന്വയിച്ചിരിക്കുന്നു.
സാമ്രാജ്യസംവിധാനക്രമവും ഗുരുപരമ്പരാബന്ധവും പ്രബലങ്ങളായ ഫലങ്ങളാണ് നല്കുന്നത്. ഭരണകര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള ബന്ധം സമ്പത്തിനേക്കാള്‍ ത്യാഗത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. രാജപ്രൗഢിയുടെ പരാജയവും സാത്വികഗുണത്തിന്റെ പരിവേഷവും രാമായണപരാമര്‍ശം സുവ്യക്തമാക്കുന്നു. സ്വാര്‍ഥതയ്ക്കുവേണ്ടി സമരം ചെയ്യുന്ന ധര്‍മഭീരുവിനെ രാമായണം അംഗീകരിക്കുന്നില്ല. കര്‍ത്തവ്യത്തിനുമുമ്പില്‍ കാതരമാകുന്ന വ്യക്തിത്വം ധര്‍മനിര്‍വഹണത്തിന് കളങ്കം സൃഷ്ടിക്കുമെന്ന് രാമായണം ഉത്‌ഘോഷിക്കുന്നു. മനുഷ്യമനസ്സിനെ അപഗ്രഥിക്കുവാനും അചഞ്ചലമാക്കുവാനുമുള്ള ധര്‍മപാടവം രാമായണമഹാഗ്രന്ഥം പ്രകടമാക്കുന്നു. അലസനേയും അതികാമിയേയും രാമായണതത്വം അംഗീകരിക്കുന്നില്ല. സ്വാര്‍ഥതയ്ക്ക് വംശവദമാകുന്ന അര്‍ഥകാമങ്ങളെ രാമായണം ചുട്ടെരിക്കുന്നു. ആശ്രയിക്കുന്നവന് അഭയം നല്കുവാനും അനുകരിക്കുന്നവനെ നിയന്ത്രിക്കുവാനും രാമായണസന്ദേശം നിര്‍ദേശിക്കുന്നു. സര്‍വാത്മനാ ധര്‍മകാമമോക്ഷങ്ങളെ സാധിക്കുന്ന ഇതിഹാസലക്ഷ്യം രാമായണം ശ്രേഷ്ഠമായി നിര്‍വഹിക്കുന്നു.
(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies