ജനീവ: കൊറോണയുടെ പിടിയില്‍ നിന്നും ലോകത്തെ മുക്തമാക്കാനായി നടക്കുന്ന ചികിത്സകള്‍ ഫലം കാണുന്നതായി ലോകാരോഗ്യസംഘടന. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ വിശകലമാണ് ലോകാരോഗ്.സംഘടന പുറത്തുവിട്ടത്. നാലോ അഞ്ചോ രാജ്യങ്ങളിലെ ചികിത്സമൂലം കൊറോണ ബാധിതരുടെ രോഗാവസ്ഥയില്‍ കുറവു വരുന്നതായി വിവരം ലഭിച്ചുവെന്നും കൃത്യമായ സ്ഥിരീകരണം ഉടന്‍ ലഭിക്കുമെന്നും ലോകാരോഗ്യ സംഘടന യുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നിലവില്‍ വിവിധ രാജ്യങ്ങളില്‍ വാക്സിന്ഡ പരീക്ഷണം തുടരുകയാണ്. പലയിടത്തും മനുഷ്യരില്‍ പരീക്ഷണം നടത്തുന്നുമുണ്ട്. നിലവില്‍ 41 ലക്ഷം പേരിലാണ് ശ്വാസകോശത്തെ ബാധിക്കുന്ന കോവിഡ്19 വിഭാഗത്തിലെ കൊറോണ വൈറസ് പിടിപെട്ടിരിക്കുന്നത്.
”കൊറോണ ബാധിതരുടെ അസുഖത്തിന്റെ ശക്തികുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷെ വൈറസിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള മരുന്ന് നിലവില്‍ പരീക്ഷിച്ചതായി വിവരം ലഭിച്ചിട്ടില്ല. തങ്ങള്‍ പരമാവധി പോസിറ്റീവ് വിവരങ്ങള്‍ ശേഖരിക്കുകയാണ്. രോഗിയുടെ മുഴുവന്‍ വിവരങ്ങളുമനുസരിച്ചാണ് ഏത് മരുന്നാണ് കൂടുതല്‍ ഫലപ്രദമായതെന്ന് പറയാനാകൂ” ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗ്ഗരറ്റ് ഹാരീസ് വ്യക്തമാക്കി.
Discussion about this post