ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍. 15 പേര്‍ക്ക് പുതുതായി ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചൈനിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 82,933 ആയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ കോവിഡ് പടരുന്നതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ജിലിനില്‍ കടുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം. ഈയാഴ്ച ആദ്യം വുഹാനിലും ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കകള്‍ക്ക് ഇടയാക്കുകയാണ്. ചൈനയില്‍ ഇതുവരെ കോവിഡ് ബാധിച്ച് 4,633 പേരാണ് മരിച്ചത്.
Discussion about this post