ന്യൂഡല്‍ഹി: അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഏഴു മലയാളികളും. പ്രീജാ ശ്രീധരന്‍, രഞ്ജിത് മഹേശ്വരി, ദീപിക പള്ളിക്കല്‍, കെ.സി.ലേഖ, എന്‍.ഉഷ, ജോപോള്‍ അഞ്ചേരി, സജി തോമസ് എന്നിവരാണു പട്ടികയില്‍ സ്ഥാനം പിടിച്ചത്.
ദ്രോണാചാര്യ അവാര്‍ഡിനുള്ള നാമനിര്‍ദേശ പട്ടികയില്‍ മലയാളികളായ സുനില്‍ ഏബ്രഹാം, തങ്കച്ചന്‍ മാത്യു, രാജു പോള്‍,എം.എ.ജോര്‍ജ്, പി.ആര്‍ പുരുഷോത്തമന്‍ എന്നിവര്‍ ഇടംനേടി. ഖേല്‍ രത്‌ന അവാര്‍ഡ് നിര്‍ണായക സമിതിയില്‍ അഞ്ജു ബോബി ജോര്‍ജിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post