തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം സ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 55-ാം മഹാസമാധി വാര്‍ഷികാചരണം മെയ് 26, 27 തീയതികളില്‍ ശ്രീരാമദാസ ആശ്രമത്തില്‍ നടക്കും. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ലോക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആചാരപരമായ പൂജകള്‍ മാത്രമാണ് നടക്കുക. സമൂഹം നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ ഭക്തജനങ്ങള്‍ക്ക് ആശ്രമത്തില്‍ നടക്കുന്ന മഹാസമാധിപൂജയിലും മറ്റുകാര്യക്രമങ്ങളിലും നേരിട്ടുദര്‍ശനം ഉണ്ടായിരിക്കില്ലെന്നും ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അറിയിച്ചു.
Discussion about this post