STPI- യുടെ സ്ഥാപക ദിനം (ജൂണ്‍ 5)
ഇന്ത്യന്‍ ഐ.ടി വ്യവസായത്തിന്റെ വളര്‍ച്ചയില്‍ എസ്ടിപിഐ വിജയത്തിളക്കത്തോടെ മുന്നേറുന്നു. എസ്ടിപിഐയുടെ അതിശയകരമായ വിജയത്തിനു വേണ്ടി ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. 80 കളുടെ തുടക്കത്തില്‍ കുറച്ച് ഇന്ത്യന്‍ ഐടി കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, ഐടി വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ എന്നിവയുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ, ലൈസന്‍സുകളുടെ ആവശ്യകത, ഐ.ടിക്ക് ദേശീയ നയത്തിന്റെ അഭാവം എന്നിവയാണ് കമ്പനികള്‍ക്ക് ഈ വ്യവസായത്തില്‍ വിജയിക്കാന്‍ നില നിന്നിരുന്ന പ്രധാന തടസ്സങ്ങള്‍. ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കമ്പ്യൂട്ടറും മറ്റ് നെറ്റ്വര്‍ക്ക് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിലെ ബുദ്ധിമുട്ട് എന്നിവയാണ് കമ്പനികള്‍ക്ക് അവരുടെ ഓഫ്ഷോര്‍ വികസന പരിപാടികള്‍ നടപ്പിലാക്കുന്നതിനുണ്ടായിരുന്ന പ്രധാന തടസ്സങ്ങള്‍.
80 കളുടെ മധ്യത്തില്‍ നമ്മുടെ രാജ്യത്ത് എം.ജി.കെ. മേനോന്‍, കെ.പി.പി. നമ്പ്യാര്‍, നരസിംഹ ശേഷഗിരി എന്നീ പ്രതിഭാശാലികള്‍ സോഫ്റ്റ്വെയര്‍ സേവനങ്ങളിലൂടെയും ഔട്‌സോഴ്സ്സിങിലൂടെയും ഐടി മേഖലയില്‍ വളര്‍ച്ചയുടെ അവസരങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള വലിയ സാധ്യതയും കണ്ടു. തുടര്‍ന്ന്, അതിനു വേണ്ടിയുള്ള നിയമ, പ്രവര്‍ത്തന, ബിസിനസ്സ് പ്രക്രിയകള്‍ക്കായുള്ള ചട്ടക്കൂടുകള്‍ അവര്‍ സൃഷ്ടിച്ചു. അതിനെതുടര്‍ന്ന് സോഫ്‌റ്റ്വെയര്‍ വികസനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി അവര്‍ രൂപപ്പെടുത്തിയ ഒരു തന്ത്രം 1986 ല്‍ ഗസറ്റ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചു.
ഇന്ത്യയില്‍ ഐടി വ്യവസായത്തിന്റെ ഉത്ഭവം കുറിച്ച ആദ്യത്തെ ചരിത്രസംഭവം 1989 ല്‍ ഭുവനേശ്വര്‍, ബെംഗളൂരു, പൂനെ എന്നിവിടങ്ങളില്‍ മൂന്ന് സോഫ്‌റ്റ്വെയര്‍ ടെക്‌നോളജി പാര്‍ക്കുകള്‍ സ്ഥാപിച്ചതാണ്. തുടര്‍ന്ന്, 1991 ജൂണ്‍ 5 ന് ഈ മൂന്ന് എസ്ടിപികളും ലയിപ്പിച്ച് ഒരൊറ്റ സ്ഥാപനമാക്കിക്കൊണ്ടു സോഫ്‌റ്റ്വെയര്‍ ടെക്‌നോളജി പാര്‍ക്കുകള്‍ സൃഷ്ടിച്ചു. ഇന്ത്യയെ ഒരു ഐടി സൂപ്പര്‍ പവര്‍ ആക്കുന്നതില്‍ രാജ്യത്തിന് 3 പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന സേവനം മനുഷ്യ രാശിയുടെ പ്രയാണത്തില്‍ നിസ്സാരമെന്ന് തോന്നാം. എന്നാല്‍ ഒരു ഹ്രസ്വകാലം കൊണ്ട് ശരാശരി സാമ്പത്തിക സ്ഥിതിയുള്ള രാജ്യത്തെ സാങ്കേതിക വിപ്ലവത്തിലെ ആഗോള നേതാവായി മാറ്റുകയും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയ്ക്കു മുതല്‍കൂട്ടാക്കുകയും ചെയ്തത് എസ്ടിപിഐയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ കൊണ്ടാണ്.
ജിഡിപിയുടെ 8.0 ശതമാനം സംഭാവന ചെയ്യുന്ന 18,000-ലധികം സ്ഥാപനങ്ങള്‍ അടങ്ങുന്ന 191,000 യുഎസ് ഡോളര്‍ ഐടി വ്യവസായം ഇന്ന് ഇന്ത്യന്‍ ഐടി വ്യവസായത്തെ സോഫ്‌റ്റ്വെയര്‍ ആഗോള ഔട്‌സോഴ്‌സിങ്ങിന്റെ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതില്‍ എസ്ടിപിഐയുടെ പങ്ക് നിസ്തുലമാണ്. എസ്ടിപി രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ വഴിയുള്ള കയറ്റുമതി 2019-20 കാലയളവില്‍ 4,21,103 കോടി രൂപയാണ് എന്നതാണ് ഈ നേട്ടങ്ങളിലെ മറ്റൊരു പൊന്‍തൂവല്‍. കഴിഞ്ഞ 3 ദശകങ്ങളില്‍, ആഗോള പ്ലാറ്റ്‌ഫോമുകളില്‍ ഐടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിലും സോഫ്‌റ്റ്വെയര്‍ കയറ്റുമതി ഉയര്‍ത്തുന്നതിലും എസ്ടിപിഐയുടെ ദൃഢനിശ്ചയത്തോടെയുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,
പ്രീമിയം ഇന്റര്‍നെറ്റ് ലീസ് ലൈനുകള്‍, ഹോസ്റ്റിംഗ് സേവനങ്ങള്‍, ഇമെയില്‍ സേവനങ്ങള്‍, കോ-ലൊക്കേഷന്‍ സേവനങ്ങള്‍, ടേപ്പ്-വോള്‍ട്ടിംഗ് സേവനങ്ങള്‍, എല്ലാത്തരം ക്ലൗഡ് സേവനങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സമാനതകളില്ലാത്ത ഡാറ്റാകോം സേവനങ്ങള്‍ ഉപയോഗിച്ച് എസ്ടിപിഐ ഐടി വ്യവസായത്തെ പരിപാലിക്കുന്നു. ഗുണനിലവാരമുള്ളതും ശക്തവുമായ നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച്, എസ്ടിപിഐയുടെ നല്‍കി വരുന്ന ഉപഭോക്തൃ-അധിഷ്ഠിത സേവനങ്ങള്‍ ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും ഉള്ള മാനദണ്ഡമായി മാറിയിരിക്കുന്നു.
Discussion about this post