മുംബൈ: രാജ്യത്ത് ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 73 രൂപയായും ഡീസല്‍ വില 71.17 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പെട്രോളിന് കൂടിയത് 1.74 രൂപയാണ്. എണ്‍പത്തിമൂന്ന് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഞായറാഴ്ച മുതലാണ് രാജ്യത്ത് പ്രതിദിന ഇന്ധന വില പുനര്‍നിര്‍ണയിച്ചത്.













