Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ലേഖനങ്ങള്‍

കോവിഡ്19 കടന്നു പോകുമ്പോൾ

തീർച്ചയായും നാം  അതിജീവിക്കും

by Punnyabhumi Desk
Jun 12, 2020, 02:58 pm IST
in ലേഖനങ്ങള്‍

ഗണേഷ് നമ്പൂതിരി (ബഹ്‌റിന്‍) 

പരീക്ഷണങ്ങളുടെ ഇക്കാലത്ത്, ഓരോ നിമിഷവും വെല്ലുവിളികൾ  നിറഞ്ഞതാണെന്ന്, ഇന്നത്തെ അവസ്ഥ നമ്മെ ഓർമിപ്പിക്കുന്നു. അപരനെ  മുന്നിൽ  കണ്ടാൽ  ഭയമായുണ്ടാകുന്ന  മാനസികാവസ്ഥ. തൊട്ടാൽ, തിരിഞ്ഞാൽ, തുമ്മിയാൽ,  ചുമച്ചാൽ എവിടേയും ഭയം കോവിഡാണോ ? കോവിഡ്  ഉണ്ടാകുവാനുള്ള അവസ്ഥ മനുഷ്യനിർമ്മിതമാണോ, പ്രകൃതി നിർ മിതമാണോ എന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

എന്തായാലും ഒരു കാര്യം സുനിശ്ചിതമാണ്  കോവിഡ്19  പടർന്നു പിടിക്കുന്നതിന്റെ കാരണം  മനുഷ്യന്റെ ഇന്നത്തെ  സാമൂഹ്യ അവസ്ഥ  തന്നെയാണ്. ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളാണ് രോഗവ്യാപ്തിയിൽ ഏറ്റവും അകപ്പെട്ടിരിക്കുന്നത് അതിന്റെ  തിക്തഫലങ്ങളോ പ്രവചനാതീതവും.

കച്ചവടം ചെയ്യുവാൻവന്ന   ഇംഗ്ലീഷുകാർനമ്മുടെ രാജ്യഭരണം  പിടിച്ചടക്കിയപ്പോൾ തീർച്ചയായും നമ്മുടെ സമ്പത്ത് വലിയ അളവിൽ അവർ   തട്ടിയെടുത്തിരിക്കാം. അതുപോലെ തന്നെ  സ്വാതന്ത്ര്യാനന്തരം നമുക്കും അവരിൽ  നിന്നും  ഗുണങ്ങൾ  ലഭിച്ചിട്ടുണ്ടാകാം റെയിൽവേ, വൈദ്യുതി എന്നിവ അവയിൽ ചിലതാണ്. പക്ഷേ വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയം എത്രത്തോളം  പ്രവർത്തികമാണെന്ന് ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു.

അതിൽ ഒന്നാണ് ഇന്ന്  ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും, ഒഴിവാക്കപ്പെടേണ്ടതുമായ,”ഹസ്തദാനം”.സാംക്രമികരോഗങ്ങൾക്ക്  വലിയ  ചാലകമാണ് ഹസ്തദാനം കോവിഡിന്റെ ഈ ഭീതിജനകമായ കാലംകഴഞ്ഞാൽ നമുക്ക് പ്രതീക്ഷിക്കാവുന്നതും വേണ്ടതുമായ മാറ്റങ്ങൾ നോക്കാം.

ഹസ്തദാനം ഒഴിവാക്കുക – നമസ്തേ  അല്ലെങ്കിൽ നമസ്കാരം പറഞ്ഞു നമുക്കു സ്വാഗതo ചെയ്യാം . അതിഥികളും ആദിഥേയരും  തമ്മിൽ സ്വാഗതം ചെയ്യുമ്പോഴുള്ള ആലിംഗനം , ചുംബനം എന്നിവ  ഒഴിവാക്കാം.

സാമൂഹിക  അകലം ഒരു ശീലമാക്കാം.

സാമൂഹിക അകലത്തിന്റെ  കാര്യം സുചപ്പിക്കുമ്പോൾ  നമ്മുടെ നാട്ടിൽ നിലവിലെ സ്ഥിതി ഓർത്തു പോകുകയാണ്. വിവാഹ  സദ്യകളിൽ   കയറിപ്പറ്റാനും കഴിക്കുമ്പോഴുമുള്ള  തിക്കും  തിരക്കും. മറ്റൊന്ന് ബസുകളിലേതാണ്. ‌സ്റ്റോപ്പിലെ യാത്രക്കാർ  ഒരു ബസ്സുവന്നാൽ കയറുമ്പോഴത്തെ തിക്കും തിരക്കും രണ്ട്  ബസ്സിൽ  കയറിയാൽ ഉള്ള തിക്കും തിരക്കും. ഇതേ സാഹചര്യമാണ്  ട്രെയ്‌നിലെതും. വിമാനത്തിൻ  ഉള്ളിൽ  ഇരിപ്പ്  വളരെയധികം അടുത്തു  തന്നെയാണ്. ഒരു കാര്യം ഉറപ്പാണ് ആദ്യം മാറ്റം  വരേണ്ടത്  വ്യക്തികൾക്കാണ്, പിന്നെ സംവിധാനത്തിനും.

 ഒരു മീറ്റർ അകലം  എവിടെയും നമുക്ക് ഒരു ശീലമാക്കാം. സമൂഹസ ദ്യകളിൽ അതിന്റെ നടത്തിപ്പുകാർ  ഇവ  നിർബന്ധമാക്കട്ടെ. പബ്ലിക് ബസ്സുകളിലെ  ജീവനക്കാർ ഇവ നിർബന്ധമാക്കട്ടെ. ജനങ്ങൾ പൊതു വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും  ഒരു  മീറ്റർ  അകലത്തിൽ ക്യു പാലിക്കുവാൻ തയ്യാറാകണം. വേണ്ടപ്പെട്ട  ഉദ്യോഗസ്ഥർ  ഇത്  ഉറപ്പു  വരുത്തണം-കാരണം എല്ലാ വ്യക്തികളും ഒരേ പോലെ  ഉത്തരവാദിത്വത്തോടെയുള്ള സാമൂഹിക പെരുമാറ്റം പുലർത്തണമെന്നില്ലല്ലോ. നമ്മുടെ  പൊതു  ഗതാഗത  വാഹനങ്ങളിലെ ഇരിപ്പിടങ്ങൾ തമ്മിലുള്ള  അകലം രാജ്യത്തെ ജനങ്ങളുടെ  ആരോഗ്യ  അവസ്ഥ അനുസരിച്ചു  പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു.

അതുപോലെ തന്നെ വരും കാലങ്ങളിൽ, മതപരമായ പൊതുപരിപാടികളിലും മതമേലധ്യക്ഷന്മാരുടെ  നേതൃത്വത്തിൽ  സാമൂഹിക അകലം  നടപ്പാക്കിയേ  തീരൂ.

  • പൊതു സ്ഥലങ്ങളിൽ  തുപ്പുന്നത് കുറ്റകരമാകുക.
  • ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം സാർവ്വത്രികമാക്കുക, തന്മൂലം  പണമിടപാടുകൾ  സുതാര്യവും വേഗതയേറിയതുമാകും.
  • ഹോം ഡെലിവെറി സംവിധാനങ്ങൾ  കഴിയുന്നത്ര  ഉപയോഗിക്കുക. സൂപ്പർ മാർക്കറ്റിലെ തിരക്കും നിര ത്തിലെ ട്രാഫിക്കും  വായു  മലിനീകരണവും കുറക്കുവാൻ ഇതിനാൽ  സാധിക്കും.
  • ഓൺലൈനിൽ മീറ്റിങ്ങുകൾ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുക. ഇന്ധനം, സമയം, വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ കുറയ്ക്കാം. പിന്നെയോ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യാം.
  • സലൂണുകൾ കൂടുതൽ വൃത്തിയുള്ള താക്കാം. ഒരാളുടെ മുടി വെട്ടിയതിനുശേഷം, കൈകൾ സോപ്പിട്ട് കഴുകിയതിനുശേഷമാകട്ടെ അടുത്തത്. സലൂണുകളിൽ  മുടി  വെട്ടാൻ പോകുന്നവർ അവരവരുടെ  സ്വന്തം ടവലുമായി പോകുകയാകും നല്ലത്. രോഗ സംക്രമണം  വലിയൊരു പരിധി  വരെ ഇങ്ങനെ  തടയാനാകും.
  • ഡൽഹിയിലെ പോലെ വായുമലിനീകരണം നിയന്ത്രണാതീതം ആകുന്ന ഇടങ്ങളിൽ, താ ത്‌കാലികമായി  ലോക്ക് ഡൗൺ പോലെയുള്ള രീതി അവലംബിച്ച് ഒരു പരിധി  വരെ നിയന്ത്രണത്തിൽ ആക്കാവുന്നതാണ്.
  • വിദ്യാർഥികൾക്ക് ട്യൂഷൻ ക്ലാസുകൾ ഓൺലൈൻ ആ ക്കാവുന്നതാണ്. ഇതിലൂടെ പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും മനസ്സിലാക്കാൻ റെക്കോർഡ് ചെയ്ത ക്ലാസ് വിഷ്വലുകൾ എപ്പോൾ വേണമെങ്കിലും കാണാം എന്ന ഒരു സൗകര്യവുമുണ്ട്.
  •  ഓരോ നിർമ്മാണപ്രവർത്തനങ്ങൾ/ വ്യവസായ സംരംഭങ്ങൾ/ ഒഴിച്ചുകൂടാൻ പറ്റാത്ത വ്യക്തിപരമായ ചടങ്ങുകൾ ഇവയിലൊക്കെ എത്രത്തോളം പ്രകൃതി/ പരിസ്ഥിതി സംരക്ഷണത്തിനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാരിനെ ബോധിപ്പിച്ച് അനുമതി എടുക്കട്ടെ. ഇത് സർക്കാർ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങൾക്ക് പുറമേ ഉള്ളതായൽ നന്ന്.
  • കാപട്യം ഇല്ലാതെ സമൂഹത്തിന് പൊതുനന്മ ചെയ്യുന്നവർ കർഷക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ, രക്തം/ അവയവദാതാക്കൾ,, രാജ്യ അതിർത്തി കാക്കുന്ന ഭടന്മാർ തുടങ്ങിയവർക്ക് സോഷ്യൽ റാങ്കിംഗ് ഏർപ്പെടുത്തുക. സമൂഹത്തിന് അതുവഴി രാജ്യത്തിന് നന്മ ചെയ്യുന്നവർ സോഷ്യൽ റാങ്കിംഗിലൂടെ ബഹുമാനവും അംഗീകാരവും അർഹിക്കുന്ന മുൻഗണനയും കരസ്ഥമാക്കട്ടെ.

കോവിഡ് -19, ന്റെ  പ്രതിരോധ മരുന്ന്  നമ്മുടെ  രാജ്യത്തു തന്നെ കണ്ടു പിടിക്കുകയാണ് വേണ്ടത്. ഒരു  പക്ഷെ  മറ്റേതു  രാജ്യം  അത്  കണ്ടുപിടിച്ചാലും, ഇന്ത്യ സ്വന്തമായി അത്  കണ്ടു പിടിക്കുക തന്നെ  വേണം, നമ്മുടെ  സ്വയം പര്യാപ്‌തത, ഇതിലൂടെ  നമുക്ക്  നിലനിർത്താൻ സാധിക്കും.

ഇനിയും നാം  കരുതലെടുക്കേണ്ട മറ്റൊരു  പ്രധാന  മേഖലയാണ് പൊതു ശൗചാലയങ്ങൾ.സ്കൂളുകൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ,  തുടങ്ങിയ  പൊതു  സ്ഥലങ്ങളിലെ  ശൗചാലയങ്ങളുടെ അവസ്ഥ  അതിശോചനീയമാണ്. സാംക്രമിക രോഗങ്ങളുടെ ഏറ്റവും വലിയ അടുത്ത ഉറവിടം ഇവയാകാനുള്ള സാധ്യത വളരെ  കൂടുതലാണ്. ഇനി മുതൽ ആരോഗ്യത്തിന്  മുന്തിയ പ്രാധാന്യം നൽകിയേ  ഏതൊരു  സമൂഹത്തിത്തിനും മുന്നോട്ടു പോകുവാൻ പറ്റൂ  എന്നിരിക്കെ പുതിയ ശുചീകരണ  തൊഴിലാളികളെ  നിയമിച്ചു, അവർക്ക്  പരിശീലനം നൽകി  ആരോഗ്യ രംഗത്തെ  ഈ അവസ്ഥ  മെച്ചപ്പെടുത്തേണ്ടത്  അത്യന്താപേക്ഷിതമാണ്.

സർക്കാർ ആശുപത്രികളിൽ പകർച്ച വ്യാധികൾക്കായി  മാത്രം  പുതിയ  വാർഡുകൾ  തുറക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള  അറിവനുസരിച്ചു  കോവിഡ് 19 പുറപ്പെട്ടത്  മൃഗങ്ങളിൽ  നിന്നെന്നിരിക്കെ, വളർത്തു മൃഗങ്ങളുടെയും  വന്യ  മൃഗങ്ങളയുടെയും പരിപാലനം അതീവ  ശ്രദ്ധ  അർഹിക്കുന്നു.

സമസ്ത മേഖലകളിലും  അഴിച്ചു പണിയാണ് കോവിഡ് 19 സമ്മാനിച്ചിരിക്കുന്നത്. നിർമിത വ്യവസ്ഥകൾ പാടെ മാറേണ്ടിയിരിക്കുന്നു. ലോക ക്രമം തന്നെ  മാറ്റി മറിക്കപ്പെട്ടിരിക്കുന്നു  എന്നുള്ളതാണ്  സത്യം.

ലോക രാജ്യങ്ങളുടെയെല്ലാം  പ്ലാനിങ്, ബഡ്ജറ്റിങ്  ഇവയെല്ലാം ഒരു  ആരോഗ്യ അടിയന്തിരാവസ്ഥയെയും  പ്രകൃതി ദുരന്തങ്ങളെയും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.വിദ്യാഭ്യാസ മേഖലയും  സ്കൂൾ തലം  മുതൽ സർവ്വ കലാശാലതലം  വരെ ഇവ മുന്നിൽ കണ്ടു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

അതിജീവനം എന്നത് ഒരാൾ ഒറ്റക്ക് പ്രതികൂല  സാഹചര്യം തരണം  ചെയ്യുക  എന്നല്ല, മറിച്ചു  അവരോടൊപ്പമുള്ള  സമസ്ത ജീവജാലങ്ങളുടെയും  നന്മ  കണക്കാക്കി മുന്നോട്ടുള്ള ഒരു  യാത്രയാണ്. നമുക്ക്, നമ്മുടെ സമൂഹത്തിൽ ഇനിയും  മുന്നോട്ടു കൊണ്ട്  വരേണ്ട കൃഷികൾ, സ്നേഹ സമ്പൂർണമായ മനുഷ്യ  ബന്ധങ്ങൾ ഇവയൊക്കെ തിരിച്ചു പിടിക്കുവാനുള്ള സമയം ആഗതമായിരിക്കുന്നു. ഒരു  വ്യക്തിയും  ഒരു ഗവണ്മെന്റും തന്നെ  മുന്നിട്ടിറങ്ങാതെ  പ്രകൃതി തന്നെ അതിനു സമയം അനുവദിച്ചു തന്നിരിക്കുന്നു.

വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സഹ ജീവികളോടുള്ള കരുതൽ, പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിർത്തുന്നതിലേക്കുള്ള  വ്യക്തികളുടെ  ക്രിയാത്മക  ഇടപെടലുകൾ  എന്നിവയിലൂടെ  നമുക്ക് ആരോഗ്യ പൂർണ്ണമായ, ശാന്തതയും സമാധാനവുമുള്ള ഒരു  ലോകം പടുത്തുയർത്താം.

Share1TweetSend

Related News

ലേഖനങ്ങള്‍

കിത്തൂർ റാണി ചെന്നമ്മ: ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ആദ്യകാല ഭരണാധികാരി

ലേഖനങ്ങള്‍

ഭാരതീയ ദര്‍ശനശാസ്ത്രം ലോകക്ഷേമത്തിനു സമര്‍പ്പിച്ച അമൂല്യ വരദാനമാണ് യോഗ

ലേഖനങ്ങള്‍

എസ്ടിപിഐ: ആഗോള ഐടി വ്യവസായരംഗത്ത് മുന്നേറ്റത്തിന്റെ പാതയില്‍

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies