ചെന്നൈ: നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര് മരിച്ചു. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റ പലരുടേയും നില അതീവഗുരുതരമാണ്. പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി ജീവനക്കാര്‍ അപകടസമയത്ത് പ്ലാന്റിനുള്ളിലുണ്ടായിരുന്നു.
തമിഴ്നാട് സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപവീതവും നേരിയ തോതില്‍ പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് മാസത്തിനിടെ പ്ലാന്റിലുണ്ടായ രണ്ടാമത്തെ അപകടമാണിത്.
Discussion about this post