വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിന്‍ ഗവേഷണം അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍. ബയോടെക്‌നോളജി കന്പനിയായ റെജെനെറോണാണ് കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള ഇരട്ട ആന്റിബോഡി കോക്ടെയ്ല്‍ റെജെന്‍-കോവിഡിന്റെ അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് കടന്നത്. രോഗബാധയുണ്ടായവരുമായി അടുത്തു പെരുമാറിയിട്ടും രോഗം ബാധിക്കാതിരുന്നവരിലാണ് മൂന്നാംഘട്ട പരിശോധന നടത്തുന്നതെന്ന് കന്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നൂറോളം കേന്ദ്രങ്ങളില്‍ നടത്തുന്ന മൂന്നാംഘട്ട പരിശോധനയില്‍ അമേരിക്കയിലുടനീളം രണ്ടായിരത്തോളം രോഗികളെയാണ് ഉള്‍പ്പെടുത്തുക. രണ്ടാം ഘട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലാത്ത രോഗികളിലുമാണ് പരീക്ഷണം നടത്തിയ്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 1,850 പേരിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലാത്ത 1050 പേരിലുമാണ് പരീക്ഷിച്ചത്. അമേരിക്കയ്ക്കു പുറമേ, ബ്രസീല്‍, മെക്‌സിക്കോ, ചിലി എന്നിവിടങ്ങളിലെ 150 കേന്ദ്രങ്ങളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്.
Discussion about this post