ലണ്ടന്‍: ബ്രിട്ടനില്‍ ഇരുപതോളം അതിഥികള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍ ഒരു രാജകീയ വിവാഹം. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകള്‍ ബിയാട്രീസ് രാജകുമാരിയും പ്രമുഖ വ്യവസായി എഡ്വേര്‍ഡോ മാപെല്ലി മോസിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. ഓള്‍ സെയ്ന്റ്‌സ് ചാപ്പലില്‍ വച്ചായിരുന്നു വിവാഹം.
എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകന്‍ ആന്‍ഡ്രൂ രാജകുമാരന്റെയും സാറാ ഫെര്‍ഗൂസന്റെയും മൂത്ത മകളാണ് ബിയാട്രീസ്.













