അയോദ്ധ്യ: ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനു തുടക്കമായതോടെ ലോകവ്യാപകമായി ശ്രീരാമഭക്തര്‍ക്ക് സംഭാവന നല്‍കാന്‍ ശ്രീരാമ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അവസരമൊരുക്കി. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസ കര്‍മം നിര്‍വഹിച്ചിരുന്നു. മൂന്നു വര്‍ഷത്തിനകം ക്ഷേത്രത്തിന്റെ പണി പൂര്‍ത്തീകരിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.
ക്ഷേത്രവും അനുബന്ധമായ മറ്റു സംവിധാനങ്ങളും പ്രദേശത്തിന്റെ സമഗ്ര വികസനവും ഉള്‍പ്പടെയാണ് നിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്നത്. ലോകം മുഴുവനുള്ള ശ്രീരാമഭക്തര്‍ സംഭാവനകള്‍ നല്‍കിത്തുടങ്ങണമെന്ന ആഹ്വാനമാണ് ശ്രീരാമ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. ഔദ്യോഗികമായി സംഭാവന സ്വീകരിക്കാനുള്ള അക്കൗണ്ട് ആരംഭിച്ച വിവരവും ട്രസ്റ്റ് ട്വീറ്ററിലൂടെ അറിയിച്ചു. ബാര്‍കോഡ് അടക്കമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് വിവരങ്ങളും നല്‍കിയിട്ടുണ്ട്.













