Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

രാമായണത്തിലൂടെ…

by Punnyabhumi Desk
Jul 22, 2011, 06:00 pm IST
in സനാതനം

സ്വാമി സത്യാനന്ദ സരസ്വതി

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍

അതിഗര്‍വ്വിതനായ ഭാര്‍ഗ്ഗവരാമന്റെ അമിതപ്രഭാവം അടക്കി അയോദ്ധ്യയിലെത്തിയ ശ്രീരാമചന്ദ്രന്റെ ചരിതാമൃതം അയോദ്ധ്യാകാണ്ഡത്തിലൂടെ പൈങ്കിളിപ്പൈതല്‍ പാടിത്തുടങ്ങി.
”എങ്കിലോ കേള്‍പ്പിന്‍ ചുരുക്കി ഞാന്‍ ചൊല്ലുവന്‍
പങ്കമെല്ലാമകലും പല ജാതിയും
സങ്കടമേതും വരികയുമില്ലല്ലോ
പങ്കജനേത്രന്‍ കഥകള്‍ കേട്ടീടിനാല്‍”
അത്ഭുതചരിതനായ ഭഗവാന്‍ശ്രീരാമന്റെ ചരിത്രം അനശ്വരശാന്തിക്ക് അടിസ്ഥാനമായിട്ടാണ്, അയോദ്ധ്യാകാണ്ഡത്തില്‍ വിവരിക്കപ്പെടുന്നത്. മാനവരാശിയുടെ മനോമണ്ഡലങ്ങളില്‍ സ്ഫുരിച്ചു നില്‍ക്കുന്ന ആ അത്ഭുതചൈതന്യം മനുഷ്യലോകത്തെ പുളകം ചാര്‍ത്തുന്ന ആദര്‍ശമാണ്, സ്വജീവിതത്തിലൂടെ അര്‍പ്പിക്കുന്നത്. മനസ്സിലെ പലജാതിയിലുള്ള പങ്കങ്ങള്‍ അകറ്റുന്ന രീതിയിലാണ് ഈ ഉത്തമപുരുഷന്റെ ചരിത്രം വര്‍ണ്ണിച്ചിരിക്കുന്നത്. പങ്കജനേത്രനായ ഭഗവാന്റെ കഥകള്‍ സങ്കടഹാരിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പൈങ്കിളി കഥ പറയുന്നത്. ക്ഷീരസാഗരകന്യകയുടെ സൗഭാഗ്യസാഗരമായ രാഘവന്‍ അയോദ്ധ്യയില്‍ മാതാപിതാക്കളോടും സഹോദരനോടും കുലഗുരവായ വസിഷ്ഠമഹാമുനിയോടുമൊന്നിച്ച് സസുഖം വസിച്ചു. രാജകീയമായ സന്നാഹങ്ങള്‍ക്ക് കുറവില്ല. പടയും പൗരജനങ്ങളും രാഘവന്റെ വരവേല്പിന് സ്വാഗതമരുളി. ലോകത്തിന് മുഴുവന്‍ ഭഗവാന്റെ നാനാഗുണഗണങ്ങളാല്‍ ശാന്തിയും ധര്‍മ്മനീതിയും ലഭിച്ചു.
ഭവഭഞ്ജനനായ ഭഗവാന്‍ പരമേശ്വരന്‍ ഭദ്രമായ രാമകഥ പാര്‍വ്വതിക്ക് ഉപദേശിക്കവേ, ദേവി ആനന്ദവിവശയായിത്തീര്‍ന്നു. ഭര്‍ത്താവിന്റെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ച് ഭക്ത്യാദരപുരസ്സരം രാമകഥാശ്രവണത്തിലുള്ള അനുഭൂതിയും ആഗ്രഹവും അമിതമാണെന്നറിയിച്ചു. ദേവിയുടെതന്നെ വാക്കുകള്‍ ശ്രദ്ധിക്കാം. ”നക്തഞ്ചരേശ്വരനായ ദശാസ്യന്
മുക്തികൊടുത്തവന്‍തന്റെ ചരിതങ്ങള്‍
നക്തംദിവം ജീവിതാവധി കേള്‍ക്കിലും
തൃപ്തിവരാ മമ വേണ്ടീല മുക്തിയും”
മുക്തിയേക്കാള്‍ ആനന്ദം നല്‍കുന്നതും ദിനരാത്രങ്ങളുടെ കര്‍മ്മഗതിയെ നിയന്ത്രിക്കുന്നതും ആയ രാമചരിതം ജീവിതം മുഴുവന്‍ കേള്‍ക്കുന്നതിന് ദേവിയെ പ്രേരിപ്പിച്ച കാരണങ്ങളുണ്ട്. രൂപസൗന്ദര്യത്തിലും, ഭാവസൗന്ദര്യത്തിലും പുരുഷോത്തമനാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍. രൂപസൗന്ദര്യം കൊണ്ട് നാരീജനമനോമോഹനനും നളിനായതവിലോചനനുമാണ് രാമന്‍. മനോഹരമായ വദനം രൂപസൗന്ദര്യത്തിന്റെ പ്രത്യക്ഷലക്ഷണമാണ്. രാമന്റെ രൂപവും ഭാവവും മനുഷ്യമനസ്സിന്റെ മാദകചിന്തകള്‍ക്കും മലിനവികാരങ്ങള്‍ക്കും മാന്ദ്യം വരുത്തുവാന്‍ പര്യാപ്തമാണ്. ഇന്ദ്രനീലക്കല്ലിന്റെ നിറത്തെ വെല്ലുന്ന സൗന്ദര്യം രാമന്റെ ശരീരത്തിന് ഉണ്ട്. കരിംകൂവളപ്പൂവിന്റെ ദളങ്ങളെക്കാള്‍ സുന്ദരവും ലോലവുമാണ് ആ നയനങ്ങള്‍. രത്‌നാഭരണവിഭൂഷിതനായി അദ്ദേഹം രത്‌നസിംഹാസനത്തില്‍ ശോഭിക്കുന്നു. രൂപത്തിലും, സൗന്ദര്യത്തിലും ചന്ദ്രക്കലപോലെ ശോഭിച്ചിരുന്ന നെറ്റിത്തടത്തില്‍ മനോഹരമായിച്ചേര്‍ത്തെഴുതിയ ചന്ദനച്ചാറ്, അരുണാര്‍ക്കപ്രഭമായ കൗസ്തുഭത്തോടുകൂടിയ കഴുത്ത് ഇങ്ങനെ സുന്ദരകളേബരനായ രാമചന്ദ്രന്റെ രൂപസൗന്ദര്യം ചന്ദ്രമുഖിയായ സീതാദേവിയോടുകൂടി സുകൃതജനമനോഹാരിയായിത്തീര്‍ന്നു. ദേവര്‍ഷിയായ നാരദനാല്‍ ഭഗവാന്‍ സേവിക്കപ്പെടുന്നു. ബ്രഹ്മാവിന് പ്രിയങ്കരനുമാണ് രാമന്‍. പ്രണവസ്വരൂപനും ശരണാഗതവത്സലനുമായ രാമന്‍ കാരുണ്യവാരിധിയും കാമഫലപ്രദനുമാണ്.
അത്ഭുതപൗരുഷം പരമപുരുഷനായ രാമനിലല്ലാതെ മറ്റാരിലുമില്ല ദേവിയുടെ വാക്കുകളില്‍ രൂപഭാവസൗന്ദര്യങ്ങളുടെ മൂര്‍ത്തീഭാവമായിട്ടാണ് ഭഗവാന്‍ രാമചന്ദ്രനെ വര്‍ണ്ണിച്ചിരിക്കുന്നത്. ഭാവശുദ്ധിയുള്ള രൂപസൗന്ദര്യം പൂജനീയമായി ഭവിക്കാറുണ്ട്. മനുഷ്യമനസ്സിലെ മാലിന്യങ്ങള്‍ കളയുന്നതിന് ഇവ രണ്ടും ഇണങ്ങിച്ചേര്‍ന്നിരിക്കണം. ദൃശ്യപ്രപഞ്ചത്തിലൂടെ കടന്നുപോകുന്നതാണ് സാധാരണമനുഷ്യന്റെ മനസ്സ്. ഉന്നതമായ സങ്കല്പമോ ഭാവമോ സ്വതന്ത്രമായി രൂപീകരിക്കാന്‍ സാധാരണമനുഷ്യന് കഴിയുകയില്ല. സൗന്ദര്യമുള്ള രൂപത്തോട് മനുഷ്യമനസ്സ് എപ്പോഴും അടുക്കും. രൂപം ആകര്‍ഷകമാണെങ്കില്‍ ആസക്തിയും വര്‍ദ്ധിക്കും. കുറ്റങ്ങള്‍ ആരോപിക്കുന്നതിനുള്ള മനോഭാവം കുറഞ്ഞിരിക്കുകയും ചെയ്യും. രൂപത്താല്‍ ആകൃഷ്ടമായ മനസ്സ് സൗന്ദര്യാരാധന ധര്‍മ്മമായി സ്വീകരിക്കും. മറ്റേതിനെക്കാളും പ്രാധാന്യം സുന്ദരതരമായ രൂപത്തിനുണ്ടാകും. മറ്റൊന്നുകൊണ്ടും മായ്ക്കാനാവാത്ത സ്വാധീനതയും ആ രൂപം നേടിയെടുക്കും. ഇങ്ങനെ വളരുന്ന സൗന്ദര്യബോധം മറ്റെല്ലാ ഭോഗവസ്തുക്കളെയും ആ സൗന്ദര്യമൂര്‍ത്തിക്കുവേണ്ടി സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കും. മറ്റേത് നഷ്ടപ്പെട്ടാലും തന്റെ മനസ്സിന്റെ പൂര്‍ണ്ണഭാവമായ സൗന്ദര്യം ആ നഷ്ടങ്ങളെ അപ്രധാനങ്ങളാക്കും. സങ്കടം നിറഞ്ഞ മനസ്സിന് ആ സുന്ദരരൂപം സന്തോഷം നല്‍കും. ഇങ്ങനെ രൂപസൗന്ദര്യം ആരാധിക്കുന്ന മനസ്സിന്റെ അവിഭാജ്യസ്വരൂപമായി മാറും.
എന്നാല്‍ സുന്ദരമായ രൂപംകൊണ്ടു മാത്രം മനസ്സ് തൃപ്തിപ്പെടുകയില്ല. സ്വഭാവസൗന്ദര്യവും രൂപസൗന്ദര്യത്തോടൊത്ത് നില്‍ക്കണം. രാമന്‍ രൂപസൗന്ദര്യത്തിലും ഭാവസൗന്ദര്യത്തിലും അദ്വിതീയനാണ്. ഭാവസൗന്ദര്യം കൊണ്ട് മാറ്റ് വര്‍ദ്ധിക്കുന്ന രൂപസൗന്ദര്യവും രാമനെ സരൂപിയായും അരൂപിയായും ആരാധിക്കുന്നതിന് യോഗ്യനാക്കുന്നു. തത്ത്വദര്‍ശനം കൊണ്ട് വളര്‍ന്ന മനസ്സിനും രൂപസൗന്ദര്യത്തിലൂടെ വളരുന്ന മനസ്സിനും രാമന്‍ ആശാകേന്ദ്രമാണ്. ഭാവാസക്തിയും രൂപാസക്തിയും ഒരുമിച്ചിരിക്കുന്ന രാമസങ്കല്പം അയോദ്ധ്യാകാണ്ഡത്തിലെ ശ്രീരാമന് ചിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നു.
(തുടരും)

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies