ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു നാലു ദിവസമായി ശരീരവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്ച കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്ന അദ്ദേഹത്തിന് തുടര്‍ചികിത്സയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും ആശുപത്രിയില്‍ അദ്ദേഹം ഔദ്യോഗിക ജോലികളില്‍ വ്യാപൃതനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post