ന്യൂഡല്‍ഹി: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍. ശനിയാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹം കോമയിലാണെന്നും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും വെന്റിലേറ്ററിന്റെ സഹായം നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഓഗസ്റ്റ് 10-നാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടെ അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്.
Discussion about this post