
ലോസ് ആഞ്ചലീസ്: ‘ബാര്‍ബി’ ഡോളിന്റെ പിതാവ് എന്നറിയപ്പെടുന്ന ഏലിയറ്റ് ഹാന്‍ഡ്‌ലര്‍ (95) അന്തരിച്ചു. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഹോട്ട് വീല്‍ മിനിയേച്ചര്‍ കാറുകളുടേയും സൃഷ്ടാവ് കൂടിയായ ഹാന്‍ഡ്‌ലറിന്റെ മരണവാര്‍ത്ത ഒരു അമേരിക്കന്‍ പത്രത്തിലൂടെ മകള്‍ ബാര്‍ബറ സീഗള്‍ ആണ് ലോകത്തെ അറിയിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.
1945-ല്‍ ഹാന്‍ഡ്‌ലര്‍ സ്ഥാപിച്ച മാട്ടേല്‍ എന്ന കമ്പനിയാണ് ബാര്‍ബി പാവകള്‍ നിര്‍മ്മിച്ച് ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്. ഭാര്യ റൂത്ത് ഹാന്‍ഡലര്‍, ഹാരോള്‍ഡ് മാട്‌സണ്‍ എന്നിവരുമായി ചേര്‍ന്നാണ് കമ്പനി രൂപീകരിച്ചത്. ഭാര്യയുടെ ഉടമസ്ഥതയിലായിരുന്നു കമ്പനി പ്രവര്‍ത്തിച്ചത്. 1916-ല്‍ ഇല്ലിനോയിയിലാണ് ഹാന്‍ഡ്‌ലറുടെ ജനനം. പഠനശേഷം ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായി ജോലിയിലെത്തി. 1959-ലാണ് ബാര്‍ബി പാവകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. കോടികളുടെ ലാഭമാണ് ബാര്‍ബിയുടെ നിര്‍മ്മാണത്തിലൂടെ മാത്രം ഇവര്‍ നേടിയത്. മകള്‍ക്ക് കളിക്കാനായി ഉണ്ടാക്കിയ കടലാസ് പാവരൂപത്തില്‍ നിന്നാണ് ഇത്തരമൊരു ആശയം രൂപപ്പെടുന്നത്. പിന്നീട് പാവയായി വിപണിയിലെത്തി. ബാര്‍ബിയുടെ അമ്മ എന്നറിയപ്പെട്ട റൂത്ത് ഹാന്‍ഡ്‌ലര്‍ 2002 ലാണ് അന്തരിച്ചത്. കളിപ്പാട്ട വിപണിയുടെ ലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച ആളായാണ് ഏലിയറ്റ് ഹാന്‍ഡ്‌ലറെ ലോകം വിലയിരുത്തുന്നത്.
Discussion about this post