വാഷിംഗ്ടണ്‍ ഡിസി: അതിര്‍ത്തി വിഷയങ്ങളില്‍ ചൈന സ്വീകരിക്കുന്ന നടപടികളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചും ഇന്ത്യയെ ഉപദേശിച്ചും അമേരിക്ക രംഗത്തെത്തി. ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമമെന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ചൈനയോട് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന വസ്തുത ഇന്ത്യ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നാളുകളായി കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്. ഇതിന് അയവ് വരുത്താന്‍ നയതന്ത്ര തലത്തിലും മന്ത്രിതലത്തിലും സൈനിക തലത്തിലും ചര്‍ച്ചകളും നടത്തിയിരുന്നു. പക്ഷേ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.













