മനാമ: ബഹറിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു രാവിലെയാണ് അന്തരിച്ചത്. ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ബഹറിനില്‍ മൂന്ന് ദിവസം പൊതു അവധിയായിരിക്കും. ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 1970 മുതല്‍ ബഹറിന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ.
Discussion about this post