ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് സംശയം. ആരോപണത്തില്‍ മറഡോണയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തതായി അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്ഡ് നടന്നതായും വിവരമുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഡോക്ടര്‍ക്കെതിരേ കേസെടുത്തത്. നേരത്തേ, മറഡോണയുടെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്ന് അദ്ദേഹത്തിന്റെ മക്കളും ആരോപിച്ചിരുന്നു.













