വാഷിങ്ടണ്‍: ‘അല്‍ഖ്വെയ്ദ’ മേധാവി ഉസാമ ബിന്‍ ലാദന്റെ വധം യു.എസ്സിലെ ഭീകരാക്രമണ സാധ്യത കൂട്ടിയിട്ടുണ്ടെന്ന് ഒബാമ ഭരണകൂടം വ്യക്തമാക്കി. അമേരിക്കയില്‍ കൂടാതെ യൂറോപ്പിലാകെയും ആഫ്രിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായിട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബോംബാക്രമണവും ചാവേറാക്രമങ്ങളും വരെയുള്ള പലതരത്തിലുമുള്ള ആക്രമണങ്ങളുണ്ടാകാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള അമേരിക്കക്കാര്‍ ജാഗ്രതരായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉസാമയുടെ വധം നടന്ന അന്നുമുതല്‍ ഭീകരസംഘടനകള്‍ പ്രതികാരത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. അമേരിക്കയുടെ ആഭ്യന്തരസുരക്ഷ ഇതിനോടകം ശക്തിപ്പെടുത്തിട്ടുണ്ട്.
2001 സപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലും വാഷിങ്ടണിലുമുണ്ടായ ചാവേര്‍ വിമാനാക്രമണങ്ങളുടെ സൂത്രധാരനെന്ന് അമേരിക്ക ആരോപിക്കുന്ന ഉസാമയെ അതിന്റെ പത്താം വാര്‍ഷികത്തിലാണ് കണ്ടെത്തി വധിച്ചത്. ലോകത്തെ വിറപ്പിച്ച ‘അല്‍ഖ്വെയ്ദ’യുടെ മേധാവിയെ വധിച്ച വിവരം യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയാണ് അറിയിച്ചത്. ”ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്ക ഇതേവരെയുണ്ടാക്കിയതില്‍വെച്ചേറ്റവും വലിയ നേട്ടം” എന്നാണ് ഒബാമ ഇതിനെ വിശേഷിപ്പിച്ചത്.
മെയ് രണ്ടിനാണ് ഉസാമ ബിന്‍ ലാദന്‍ യു.എസ്. സൈനികരുടെ വെടിയേറ്റുമരിച്ചത്. പാകിസ്താനിലെ ആബട്ടാബാദിലുള്ള ഒളികേന്ദ്രത്തില്‍വെച്ചാണു ഇയാള്‍ കൊല്ലപ്പെട്ടത്.
Discussion about this post